ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി മൂന്ന് മാസത്തേക്ക് ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കണമെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തറിന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി. ഇപ്പോള്‍ കോലി കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഓരോരുത്തരും അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഒരു മനുഷ്യനും സമ്പൂര്‍ണനല്ല. ക്രിക്കറ്റിലെ മഹാന്‍മാരായ താരങ്ങള്‍ പോലും ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത് നാം കണ്ടിട്ടുണ്ട്.
സുനില്‍ ഗാവസ്കറും സച്ചിന്‍ ടെണ്ടുല്‍ക്കറും എം എസ് ധോണിയും അക്കൂട്ടത്തിലുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം കോലി ഉപേക്ഷിച്ചത് നന്നായി. എന്നാല്‍ ടെസ്റ്റില്‍ അദ്ദേഹം തുടരണമായിരുന്നു. കോലിക്ക് കീഴില്‍ ടീം അഞ്ച് വര്‍ഷം ഒന്നാം റാങ്കിലുണ്ടായിരുന്നു. ഇനിയും അഞ്ച് വര്‍ഷം കൂടി കോലിക്ക് സജീവ ക്രിക്കറ്റില്‍ തുടരാനാവും. മൂന്ന്- നാല് വര്‍ഷം രാജാവിനേപ്പോലെ കളിക്കാം. ഇടയ്ക്ക് രണ്ട്- മൂന്ന് മാസത്തേക്ക് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നതും നല്ലതായിരിക്കും-ശാസ്ത്രി പറഞ്ഞു.
ENGLISH SUMMARY:Kohli should take three months off: Ravi Shastri
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.