23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024

കെപിസിസി പ്രസിഡന്‍റ് പ്രഖ്യാപനം ;സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും കട്ടകലിപ്പില്‍

Janayugom Webdesk
തിരുവനന്തപുരം
September 16, 2022 1:28 pm

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേര്‍ന്ന പുതിയതായി പാര്‍ട്ടി ഗ്രൂപ്പുകള്‍ നോമിനേറ്റ് ചെയ്ത കെപിസിസി അംഗങ്ങളുടെ യോഗത്തില്‍ കെപിസിസി പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാനുള്ള അധികാരം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം രമേശ് ചെന്നിത്തല വായിച്ചെങ്കിലും,സുധാകനോടുള്ള എതിര്‍പ്പും ഗ്രൂപ്പുകളുടെ എതിര്‍പ്പും കൂടുതല്‍ ശക്തമായിരിക്കുന്നു. ഇതിന്‍റെ ഏറ്റവും വലിയ തെളിവാണ് പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റിഅംഗം കൂടിയായ ഉമ്മന്‍ചാണ്ടി യോഗം ബഹിഷ്കിച്ചതും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശരത് ചന്ദ്രപ്രസാദ് മത്സരിക്കാന്‍ തയ്യാറായി രംഗത്തു വരികുയും ചെയ്തു.

തരൂരിനെ സുധാകരൻ പിന്തുണച്ചുവെന്നകാരണമാണ്‌ മത്സരിക്കാൻ ഒരുങ്ങവെ ശരചത്ചന്ദ്രപ്രസാദ്‌ ചൂണ്ടിക്കാണിച്ചതെങ്കിലും പ്രമുഖ നേതാക്കളെയും ഗ്രൂപ്പുകളെയും അവഗണിക്കുന്നതാണ്‌ അടിസ്ഥാനം. രമേശ്‌ ചെന്നിത്തല ഇടപെട്ടാണ്‌ മത്സരം ഒഴിവാക്കിയത്‌.കെപിസിസി യോഗം ഉമ്മൻ ചാണ്ടി ബഹിഷ്‌കരിച്ചതു തന്നെ. കെപിസിസി അംഗങ്ങളുടെ പട്ടികയെ ചൊല്ലിയും മറ്റ് സംഘടനാ പ്രശ്‌നങ്ങളിലും ഉമ്മൻ ചാണ്ടി അതൃപ്തനാണ്. കെപിസിസി അംഗങ്ങളുടെ പട്ടിക ഇതുവരെ ആരും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. എന്നാൽ കേരളത്തിലെ ഒരു മാധ്യമത്തില്‍ ലിസ്റ്റ് വരികയും ചെയ്തു. ഇതെങ്ങനെ സംഭവിച്ചുവെന്നതാണ് ഉമ്മൻ ചാണ്ടിയെ അത്ഭുതപ്പെടുത്തുന്നത്. കെപിസിസി അംഗങ്ങളുടെ പട്ടിക ഉമ്മൻ ചാണ്ടിക്ക് പോലും നേതൃത്വം നൽകിയില്ല.

പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി എല്ലാ ഗ്രൂപ്പുകളിൽ നിന്നും പട്ടിക ചോദിച്ചു വാങ്ങി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അത് നൽകുകയും ചെയ്തു. അതിന് അപ്പുറത്തേക്ക് ചർച്ചയോ കൂടിയാലോചനയോ നടന്നില്ല. നൽകിയ പട്ടികയിൽ നിന്ന് കെപിസിസി നേതൃത്വത്തിനും കെസി വേണുഗോപാലിനും വേണ്ടപ്പെട്ടവരെ കണ്ടെത്തി കെപിസിസി അംഗങ്ങളാക്കി എന്നതാണ് ഉമ്മൻ ചാണ്ടിയുടെ പരാതി. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടി യോഗം ബഹിഷ്‌കരിച്ചത്.എല്ലാം പഴയ ഐ ഗ്രൂപ്പ് ഹൈജാക്ക് ചെയ്യുന്നുവെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ.കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരത്തില്‍ കെ സി വേണുഗോപാലും,രമേശ് ചെന്നിത്തലയും തമ്മിലുള്ള അകല്‍ച്ചകള്‍ മണിക്കൂറുകള്‍ സംസാരിച്ച് ധാരണയിലെത്തിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

അടുത്തകാലം വരെ കെ സി വേണുഗോപാലും, വി ഡി സതീശനും തമ്മില്‍ നല്ല ബന്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മില്‍ അത്ര സ്വരചേര്‍ച്ചയില്ല. പകരം രമേശ് ചെന്നിത്തലയും കെസിയും അടുക്കുകയും ചെയ്യുന്നു. ഇവർക്കൊപ്പമാണ് കെ സുധാകരനും. ഈ മൂന്ന് പേരും ചേർന്നാണ് കെപിസിസി പട്ടിക അടക്കം തയ്യാറാക്കിയതെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ.കേരളത്തിൽ ചുവടുറപ്പിക്കുകയായിരുന്നു കെസി വേണുഗോപാലിന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും വെട്ടുന്നതിന് വേണ്ടി കെ സുധാകരനേയും സതീശനേയും അവതരിപ്പിച്ചത്. ഇതിൽ സുധാകരൻ വഴങ്ങില്ലെന്ന് കെസിക്ക് വേഗം മനസ്സിലാക്കി. ഇതോടെ വിഡിയെ കൊണ്ടായി നീക്കങ്ങൾ. എന്നാൽ വിഡിയും മറ്റ് വഴിക്കാണ് ആലോചിക്കുന്നതെന്ന് കെസി മനസ്സിലാക്കി. ഇതോടെ വിഡിയുമായി അകന്നു.

പതിയെ ചെന്നിത്തലയെ കൂടെ കൂട്ടി.കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരാൻ ധാരണയായെങ്കിലും അംഗങ്ങളെ തെരഞ്ഞെടുത്തതിലടക്കമുള്ള പ്രതിഷേധം പുറത്തു കൊണ്ടു വരികയാണ് ഉമ്മൻ ചാണ്ടി. നതാക്കളുടെ ഒറ്റയാൻപോക്കിൽ പ്രതിഷേധം അണപൊട്ടി. എതിർപ്പില്ലാതെ തുടരാൻ കെ സി വേണുഗോപാലുമായുണ്ടാക്കിയ സുധാകരന്റെ തന്ത്രം പൊളിച്ച് ശരത്ചന്ദ്രപ്രസാദ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി. സംസ്ഥാനത്തിന്റെ പല ഭാഗത്തും നേതാക്കൾ പ്രതിഷേധവുമായും രംഗത്തെത്തി. പട്ടിക പുറത്തുവിടാത്തതും റിട്ടേണിങ് ഓഫീസർ പരമേശ്വരയ്ക്ക് പകരം സുധാകരൻ യോഗം വിളിച്ചതിലും നേതാക്കൾക്ക് അമർഷമുണ്ട്.

യോഗത്തിൽ രമേശ് ചെന്നിത്തലയാണ് അധ്യക്ഷനെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചത്. പട്ടികയിൽ സാമുദായിക, സ്ത്രീ പ്രതിനിധ്യമില്ലെന്ന വിമർശവുമായി മുൻ കെപിസിസി സെക്രട്ടറി അജീബ എം സാഹിബ് രംഗത്തുവന്നു. ജാഥ തീരുന്നതിനുമുമ്പ് രാഹുൽ ഗാന്ധിക്ക് പരാതി നൽകുമെന്നും അവർ പറയുന്നു. എംഎല്‍എമാരായ ടി ജെ വിനോദ്, എല്‍ദോസ്, അന്‍വര്‍സാദത്ത് തുടങ്ങിയവരും പ്രതിഷേധമായി രംഗത്തുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തറിയിലേക്ക് നീങ്ങും

Eng­lish Sum­ma­ry: KPCC Pres­i­den­t’s Announce­ment; Break­out in State Con­gress, Oom­men Chandy and Group A in Kattakalip

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.