March 29, 2023 Wednesday

Related news

March 22, 2023
March 3, 2023
February 28, 2023
February 27, 2023
February 25, 2023
February 4, 2023
January 5, 2023
December 20, 2022
November 27, 2022
November 26, 2022

കെപിസിസി ട്രഷറർ അഡ്വ. വി പ്രതാപ ചന്ദ്രൻ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 20, 2022 10:23 am

കെപിസിസി ട്രഷറർ അഡ്വ. വി പ്രതാപ ചന്ദ്രൻ(73) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നു രാവിലെ ആയിരുന്നു അന്ത്യം. വീക്ഷണം തിരുവനന്തപുരം ബ്യൂറോ ചീഫ്, സീനിയർ ജണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം പ്രസ്സ് ക്ലബിൻ്റെ മുൻ പ്രസിഡൻ്റ് , കെ എസ് യു ജില്ലാ പ്രസിഡൻ്റ്, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി എക്സി.മെമ്പർ, ട്രഷറർ, ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം. ടൈറ്റാനിയം അടക്കമുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ ഐഎൻടിയുസി പ്രസിഡൻ്റ്, തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ജയശ്രീ മക്കൾ: പ്രിജിത്, പ്രീതി. മുൻ കെപിസിസി പ്രസിഡന്റും മന്ത്രിയും ആയിരുന്ന എസ് വരദരാജൻ നായരുടെ മകനും ദിവാൻ രാജഗോപാലാചരിയുടെ പൗത്രനുമാണ്. 

Eng­lish Summary:KPCC Trea­sur­er Adv. V Prat­a­pa Chan­dra passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.