23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 28, 2024
November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 27, 2024
September 25, 2024

കൈക്കുഞ്ഞുമായി എത്തിയ യാത്രക്കാരെ അസഭ്യം പറഞ്ഞ് കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കി വിട്ട് വനിതാ കണ്ടക്ടർ, വീഡിയോ

Janayugom Webdesk
തിരുവനന്തപുരം
October 1, 2022 5:44 pm

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട ബസില്‍ കയറി ഇരുന്നതിന് സ്ത്രീകള്‍ ഉല്‍പ്പെടെയുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ട് വനിതാ കണ്ടക്ടര്‍. ചിറയിൻകീഴിലാണ് സംഭവം. മെഡിക്കൽ കോളജ് – ചിറയിൻകീഴ് സർവീസ് നടത്തുന്ന ബസിലാണ് സംഭവം. കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.

ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് കണ്ടക്ടർ യാത്രക്കാരോട് ആക്രോശിക്കുന്നത് ഉള്‍പ്പെടെയുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരുടെ പരാതി. കൈക്കുഞ്ഞുമായി എത്തിയ സ്ത്രീ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.

Eng­lish Summary:ksrtc bus con­duc­tor mis­be­have to passengers

You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.