25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 27, 2024
September 25, 2024
September 17, 2024
September 10, 2024

വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി സർവീസ്: നേട്ടം കൊയ്ത് കെഎസ്ആർടിസി

സബിന പത്മൻ
കണ്ണൂർ
April 29, 2022 10:35 pm

ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ജനോപകാര പദ്ധതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കിയുളള സർവീസിലൂടെ കെഎസ്ആർടിസിക്ക് മികച്ച നേട്ടം. ഉല്ലാസ യാത്രയിലൂടെ രണ്ടുമാസത്തിനകം പത്തു ലക്ഷത്തിലധികം രൂപയുടെ അധികവരുമാനമാണ് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്നുമുണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 12നു തുടങ്ങിയ യാത്ര ഇപ്പോഴും തുടരുകയാണ്.
മൂന്നാറിലേക്ക് എട്ടും, വയനാടിലേക്ക് 18ഉം യാത്രകളാണ് ഇതുവരെ കണ്ണൂർ ഡിപ്പോയിൽ നിന്നു പൂർത്തിയാക്കിയത്. ആനവണ്ടിയിലെ ആനന്ദകരമായ യാത്രയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്നു അധികൃതർ പറഞ്ഞു. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ എക്സ്പ്രസ് ബസുകളിലായി 39 പേരുടെ സീറ്റ് സൗകര്യത്തിലാണ് യാത്ര. രണ്ടാം ശനി, ഞായർ, അവധി ദിവസങ്ങളിലാണ് യാത്ര സംഘടിപ്പിക്കുന്നത്.
വയനാടിലേക്ക് ഒരു ദിവസത്തെയും മൂന്നാറിലേക്ക് രണ്ടു ദിവസത്തെയും പാക്കേജാണ് ഇപ്പോഴുള്ളത്. വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ വനിതാ യാത്രയാണ് ശ്രദ്ധേയമായത്. ഇതോടെ കൂടുതൽ വനിതാ സംഘങ്ങളും കെഎസ്ആർടിസിയെ സമീപിക്കുകയാണ്. കുടുംബശ്രീയുമായി സഹകരിച്ചുള്ള യാത്രയും ഒരുക്കുന്നുണ്ട്. മൂന്നാർ യാത്രയിൽ താമസസൗകര്യം ഒരുക്കുന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യണം.

ആനവണ്ടിയിലെ ഉല്ലാസയാത്ര യാത്രാപ്രിയർ ഏറ്റെടുത്തതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുകയാണ് കെഎസ്ആർടിസി. മെയ് നാലിന് ആഡംബര ക്രൂയിസിൽ യാത്രയ്ക്ക് അവസരം ഒരുക്കുകയാണ് ഇപ്പോൾ കെഎസ്ആർടിസി. കൊച്ചിയിലെ ആഡംബര കപ്പലായ നെഫർറ്റിറ്റിയിൽ അഞ്ചു മണിക്കൂർ യാത്രയാണ് ഒരുക്കുന്നത്. ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് കപ്പലിൽ മാത്രമായി 2500 രൂപ നൽകണം. കെ എസ്ആർടിസി യാത്രയ്ക്ക് പ്രത്യേ ക പണം ഈടാക്കും.
കെഎസ്ആർടിസിയുടെ പാക്കേജനുസരിച്ച് അഞ്ച് മണിക്കൂർ കടൽയാത്രയാണ് ഈ ആഡംബര കപ്പലിൽ ഒരുക്കിയിരിക്കുന്നത്. നെഫർറ്റിറ്റി എന്ന ഈജിപ്ഷ്യൻ റാണിയുടെ പേരുള്ള ഈ കപ്പൽ മുഴുവൻ ഈജിപ്ഷ്യൻ തീമിലാണ് ഒരുക്കിയിരിക്കുന്നത്. കടൽയാത്രകൾക്ക് പുതിയ കാഴ്ചകൾ നല്കുന്ന നെഫർറ്റിറ്റി കേരള സർക്കാരിന്റെ കീഴിലുള്ള കേരളാ ഷിപ്പിങ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഏറ്റവും ആധുനിക ആ‍ഡംബര സൗകര്യങ്ങൾ ഇതി ൽ ആസ്വദിക്കാമെന്നതാണ് പ്രത്യേകത.

ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ കെഎസ്ആർടിസിയുടെ പല പദ്ധതികളും വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്. സമുദ്രാ ബസ് പദ്ധതി അതിലൊന്നാണ്. മത്സ്യവിപണനത്തിനായി തീരദേശത്ത് നിന്നും വിവിധസ്ഥലങ്ങളിലേക്കും തിരിച്ചും യാത്രചെയ്യുന്ന വനിതാ തൊഴിലാളികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും നിലവിൽ പ്രധാന മത്സ്യവിപണന കേന്ദ്രങ്ങളിൽ നിന്നും സിറ്റിക്കുള്ളിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും കൊണ്ടുവരുന്ന സർവീസാണിത്.
പ്രത്യേക സംവിധാനങ്ങളോട കൂടിയ പ്രത്യേക നിറത്തിലുള്ള മൂന്ന് ലോ ഫ്ലോർ സ്പെഷ്യൽ ബസുകളാണ് ഫിഷറീസ് വകുപ്പുമായുള്ള കരാർ വ്യവസ്ഥയിൽ സർവീസ് നടത്തി വരുന്നത്. സർക്കാർ തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കും വിവാഹങ്ങൾക്കും ദൂരപരിധി, സമയം, യാത്രക്കാരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ നിയമാനുസൃതമായി നിശ്ചയിച്ചിരിക്കുന്ന നിരക്കുകൾ ഈടാക്കി ബസുകൾ അനുവദിക്കുന്നു. ഫോട്ടോഷൂട്ട്, നഗരപരിധിയിലെ വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഡബിൾ ഡക്കർ ബസുകളും നൽകുന്നു.

Eng­lish Sum­ma­ry: KSRTC con­nects tourist des­ti­na­tions and reaps ben­e­fits: KSRTC

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.