27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 21, 2024
July 20, 2024
July 20, 2024
July 20, 2024

കെഎസ്ആർടിസി ഡ്രൈവർമാർക്ക് 20 ഡ്യൂട്ടിക്ക് 1600 രൂപ വരെ അധികബത്ത

പി ആർ റിസിയ
തൃശൂർ
December 2, 2022 10:42 pm

മാസം 20 ഡ്യൂട്ടിയുണ്ടെങ്കിൽ ഇനി മുതൽ കെഎസ്ആർടിസി ഡ്രൈവർമാർക്ക് മാസംതോറും അധിക ബത്തയും ലഭിക്കും. 2022ൽ കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ ശമ്പളപരിഷ്കരണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണ് ഇപ്പോൾ പ്രാബല്യത്തിൽ വരുന്നത്. മാസം 20 ഡ്യൂട്ടി പൂർത്തിയാക്കുന്ന ഡ്രൈവർമാർക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപ കണക്കിൽ മാസം 1000 രൂപയും അധികമുള്ള ഡ്യൂട്ടിക്ക് 100 രൂപ വീതവും ലഭിക്കും. ഇത്തരത്തിൽ മാസം 1200 മുതൽ 1600 വരെ ഡ്രൈവർമാർക്ക് അധികബത്തയായി ലഭിക്കും. 

കെഎസ്ആർടിസിയിൽ ഒരുവർഷം കുറഞ്ഞത് 190 ഡ്യൂട്ടി എന്നതും നിർബന്ധമാക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതോടൊപ്പം ജീവനക്കാർക്ക് ഉണർവേകുന്നതുകൂടിയാണ് നടപടി. ഈ മാസം ലഭിക്കുന്ന ശമ്പളത്തോടൊപ്പം അധിക ബത്ത കൂടി ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മാർച്ച് മാസത്തെ ബത്തയായിരിക്കും ഈ മാസം ലഭിക്കുക. ജീവനക്കാരുടെ കുറവ് മൂലം പലപ്പോഴും ബസുകൾ നിരത്തിലിറക്കാനാവാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും പുതിയ നീക്കം ശബരിമല സർവീസുകളുൾപ്പെടെയുള്ള സ്പെഷ്യൽ സർവീസുകൾ തടസമില്ലാതെ നടത്തുന്നതിനും സഹായകരമാകും. 

ശമ്പളപരിഷ്കരണ പ്രഖ്യാപനത്തിൽ ഡ്രൈവർവിഭാഗം ജീവനക്കാർക്കൊപ്പം വനിതാ ജീവനക്കാർക്കുമാണ് സർക്കാർ പ്രത്യേക പരിഗണന നൽകിയത്. വനിതകൾക്ക് നിലവിലെ 180 ദിവസത്തെ പ്രസവാവധിക്ക് പുറമെ ഒരു വർഷത്തേക്ക് ശൂന്യവേതന അവധി ലഭിക്കും. ഇത് പ്രൊമോഷൻ, ഇൻക്രിമെന്റ്, പെൻഷൻ എന്നിവയ്ക്ക് പരിഗണിക്കും. ഈ അവധിയെടുക്കുന്ന വനിതാ ജീവനക്കാർക്ക് മാസം 5000 രൂപ ചൈൽഡ് കെയർ അലവൻസ് നൽകും. കെഎസ്ആർടിസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി അഡ്മിനിസ്ട്രേഷൻ സംവിധാനം വിഭജിച്ച് അഡ്മിനിസ്ട്രേഷൻ, അക്കൗണ്ട്സ് വിഭാഗങ്ങളാക്കുന്നതും മെക്കാനിക്കൽ വിഭാഗവും പുനഃസംഘടിപ്പിക്കുന്നതടക്കമുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ജീവനക്കാരുടെ കുറവ് സർവീസുകളെ ബാധിക്കാതിരിക്കാൻ എംപാനൽഡ് ജീവനക്കാരെ നിയമിക്കുന്ന നടപടികളും നടന്നുവരുന്നു. 

Eng­lish Summary:KSRTC dri­vers will get extra allowance up to Rs 1600 for 20 duties
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.