26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 6, 2024
June 27, 2024
June 26, 2024
June 22, 2024
June 21, 2024
June 13, 2024
May 29, 2024
May 26, 2024
May 21, 2024
May 2, 2024

കെഎസ്ആർടിസി ഡീസൽ വില വർധന; ഹർജി ഹൈക്കോടതി അടുത്ത മാസം നാലിന് പരിഗണിക്കും

Janayugom Webdesk
തിരുവനന്തപുരം
March 22, 2022 12:54 pm

കെഎസ്ആർടിസിക്കുള്ള ഡീസലിന്റെ വില വർധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്ത് കെഎസ്ആർടിസി സമർപ്പിച്ച ഹർജി ഹൈക്കോടതി അടുത്ത മാസം നാലിന് പരിഗണിക്കാൻ മാറ്റി.

വിലവിവരം ഉൾപ്പെടെയുള്ള വിവരങ്ങൾ ഹാജരാക്കാൻ ഓയിൽ കമ്പനികളോട് കോടതി നിർദേശം നൽകി. എന്നാൽ ഹർജിയിൽ ഇടക്കാല ഉത്തരവിന് കോടതി തയ്യാറായില്ല.

വില വർധന നടപടി സ്റ്റേ ചെയ്യണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം കോടതി നിരസിച്ചു. ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കും. ഡീസൽ ലിറ്ററിന് 27 രൂപയിലധികം വർദ്ധിപ്പിച്ച നടപടി പിൻവലിക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകണം എന്നാണ് ഹർജിയിലെ ആവശ്യം.

ഡീസലിന് പൊതുവിപണിയെക്കാൾ 27 രൂപ അധികം കെഎസ്ആർടിസിയിൽ നിന്നും ഈടാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

eng­lish sum­ma­ry; KSRTC rais­es diesel prices

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.