കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ ആദ്യദിവസം കരാറൊപ്പിട്ടത് 103 പേര്‍. ഇവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും പൂര്‍ത്തിയായി. യോഗ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യത്തെ 250 പേരെക്കൊണ്ട് കരാര്‍ ഒപ്പിടീക്കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അതില്‍ നിന്നുള്ള ആദ്യ 125 പേരെയാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്യാന്‍ അറിയിച്ചിരുന്നത്. അതില്‍ 103 പേരാണ് കരാര്‍ ഒപ്പിട്ടത്. അടുത്ത 125 പേരുടെ കരാറൊപ്പിടല്‍ ശനിയാഴ്ച നടക്കും.
കരാര്‍ ഒപ്പിട്ടവര്‍ക്കുള്ള പരിശീലന പരിപാടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സ്വിഫ്റ്റ് മാനേജ്‌മെന്റ് അറിയിച്ചു. സ്വിഫ്റ്റിന് വേണ്ടി വാങ്ങുന്ന ബി.എസ് 6 ശ്രേണിയിലെ എയര്‍ സസ്‌പെന്‍ഷനോട് കൂടിയ 72 നോണ്‍ എ.സി ഡീലക്‌സ് ബസുകളില്‍ 15 എണ്ണം ആനയറയിലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്തെത്തി. 33.79 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. സൗകര്യ പ്രദമായ റിക്ലൈനിംഗ് സീറ്റുകളോട് കൂടിയ ബസില്‍ 41 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. തൃച്ചിയിലുള്ള ഗ്ലോബല്‍ ടിവിഎസ് എന്ന ബസ് ബോഡി നിര്‍മ്മാതാക്കളാണ് 72 ബസുകള്‍ക്ക് ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. 11.19 മീറ്റര്‍ നീളം, 197 എച്ച്.പി, എയര്‍ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവര്‍ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയര്‍ ബോക്‌സ്, ട്യൂബ് ലെസ് ടയറുകള്‍, എയര്‍ സസ്‌പെന്‍ഷന്‍ എന്നിവയാണ് ബസുകളുടെ പ്രത്യേകത. ആധുനിക ശ്രേണിയില്‍പ്പെട്ട ബസുകള്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 50 കോടി രൂപയാണ് അനുവദിച്ചത്.
English summary; KSRTC Swift; 103 people signed up for the post of driver cum conductor on the first day
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.