22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 25, 2024
January 18, 2024
January 12, 2023
November 19, 2022
July 14, 2022
May 10, 2022
March 26, 2022
November 22, 2021
November 15, 2021
November 6, 2021

കുഫോസും ജലവിഭവ വികസന വിനിയോഗ കേന്ദ്രവും ധാരണാപത്രം ഒപ്പുവെച്ചു

Janayugom Webdesk
കൊച്ചി
November 6, 2021 5:03 pm

കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയും (കുഫോസ്) കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രവും പഠന, ഗവേഷണ രംഗത്ത് സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം വൈസ് ചാൻസർ ഡോ.കെ. റിജി ജോണിൻറെ സാന്നിധ്യത്തിൽ കുഫോസ് രജിസ്ട്രാര്‍ ഡോ.ബി.മനോജ് കുമാറും ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി.സാമുവലും തമ്മിൽ ഒപ്പുവെച്ചു. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് പ്രളയവും ഉരുൾപൊട്ടലും ഉൾപ്പെടെയുള്ള ദുരന്തങ്ങൾ സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന സാഹചര്യത്തിൽ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണ പഠനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കുഫോസ് വൈസ് ചാൻസർ ഡോ.റിജി ജോൺ പറഞ്ഞു. ധാരണപത്രം അനുസരിച്ച് വാട്ടർ റിസോഴ്സസ് മാനേജ്മെൻറ് , റിമോട്ട് സെന്‍സിങ്ങ്, ഡിസാസ്റ്റർ മാനേജ്മെൻറ് തുടങ്ങിയ മേഖലകലില്‍ കുഫോസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ഗവേഷണ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കുഫോസില്‍ പി.എച്ച്.ഡി ഗൈഡുമാരായും വിസിറ്റിങ്ങ് പ്രൊഫസര്‍മായും പ്രവര്‍ത്തിക്കുകയും ചെയ്യും. പകരം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് ആവശ്യമായ ശാസ്ത്ര സാങ്കേതിക വിദഗ്ദരെ കുഫോസ് പരിശീലിപ്പിക്കും. ഇതിനായി ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തെ കുഫോസിന്റെ ഗവേഷണ കേന്ദ്രമായി അംഗീകരിക്കുമെന്നും ഡോ.റിജി ജോൺ പറഞ്ഞു. ഇരു സ്ഥാപനങ്ങളും സംയുക്തമായി ജലവിഭവ പഠനം, ഉൾനാടൻ ജലസന്വത്ത് എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണ പദ്ധതികൾ നടപ്പിലാക്കും കേരളത്തിലെ ഉൾനാടൻ മത്സ്യസന്പത്തിനെ കുറിച്ചുള്ള വിപുലമായ പഠനത്തിനും ആധികാരികമായ രേഖ തയ്യാറാക്കുന്നതിനുമുള്ള കുഫോസിൻറെ പദ്ധതിക്കും ജലവിഭവ വികസന വിനിയോഗ കേന്ദ്രം സഹായം നൽകും. കുളങ്ങളും തടാകങ്ങളും തോടുകളും ഉള്‍പ്പടെ കേരളത്തിലെ മൊത്തം ജലസമ്പത്തിന്റെ അറ്റ്‌ലസ് തയ്യാറാക്കാനുള്ള കുഫോസിന്റെ ഗവേണപദ്ധതിമായും ജലവിഭവ വികസന വിനിയോഗ കേന്ദ്രം സഹകരിക്കും.

കുഫോസ് ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ള, അസോസിയേറ്റ് പ്രൊഫസർ ഡോ.ഗിരിഷ് ഗോപിനാഥ്, സമുദ്രശാസ്ത്ര പഠന വിഭാഗം ഡീൻ ഡോ.എസ്.സുരേഷ് കുമാർ, ഓഷൻ എഞ്ചനിയറിങ്ങ് ഡീൻ ഡോ.സി.ഡി.സൂര്യകല, ജലവിഭവ വികസന വിനിയോഗ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.രഞ്ജിത്ത് കെ.ആർ.എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരാണാപത്രം ഒപ്പുവെച്ചത്.

ഫോട്ടോ പഠന, ഗവേഷണ രംഗത്ത് സഹകരിച്ച് പ്രവർത്തിക്കാനുള്ള ധാരണാപത്രം കുഫോസ് രജിസ്ട്രാര്‍ ഡോ.ബി.മനോജ് കുമാറും ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി.സാമുവലും കൈമാറുന്നു. ജലവിഭവ വികസന വിനിയോഗ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.രഞ്ജിത്ത് കെ.ആർ, കുഫോസ് അസോസിയേറ്റ് പ്രൊഫസർ ഡോ.ഗിരിഷ് ഗോപിനാഥ്, സമുദ്രശാസ്ത്ര പഠന വിഭാഗം ഡീൻ ഡോ.എസ്.സുരേഷ് കുമാർ, വൈസ് ചാൻസർ ഡോ.കെ. റിജി ജോൺ (മധ്യത്തിൽ) , ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ള, ഓഷൻ എഞ്ചനിയറിങ്ങ് ഡീൻ ഡോ.സി.ഡി.സൂര്യകല എന്നിവർ സമീപം.

 

Eng­lish Sum­ma­ry: Kufos and the Water Resources Devel­op­ment and Uti­liza­tion Cen­ter signed the MoU

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.