22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 25, 2024
January 18, 2024
January 12, 2023
November 19, 2022
July 14, 2022
May 10, 2022
March 26, 2022
November 22, 2021
November 15, 2021
November 6, 2021

വരാലിലെ നാടവിര പ്രചരണം അടിസ്ഥാനരഹിതമെന്ന് കുഫോസ്; വിപണിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കള്ളപ്രചരണം

Janayugom Webdesk
കൊച്ചി
November 22, 2021 6:25 pm

കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന ശുദ്ധജലമത്സ്യമായ വരാലിൽ(സ്നേക്ക്ഹെഡ് മുറൽ) വലിയ തോതിൽ നാടവിരകളെ കാണുന്നുണ്ടെന്നും അതുമൂലം സംസ്ഥാനത്ത് വരാൽ മത്സ്യങ്ങൾ ചത്തൊടുങ്ങുന്നു എന്നുമുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്ന് കേരള ഫിഷറീസ് സമുദ്രപഠന സവ്വകലാശാല(കുഫോസ് )അറിയിച്ചു.സംസ്ഥാനത്തെ അക്വാകൾകച്ചർ രംഗത്ത് എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടായാൽ അത് പരിശോധിച്ച് സ്ഥിരീകരിക്കുന്ന സെൻട്രൽ റഫറൽ ലാബോറട്ടറി പ്രവർത്തിക്കുന്നത് കുഫോസിലാണ്. 

സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന മത്സ്യകർഷകർ വർഷങ്ങളായി കുഫോസിലെ റഫറൽ ലാബോറട്ടറി സംവിധാനം രോഗനിർണ്ണയത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ ഇതുവരെ വരാൽ മത്സ്യങ്ങളിൽ നാടവിര രോഗബാധയുണ്ടായ ഒരു സാമ്പിളും കുഫോസിലെ ലാബിൽ പരിശോധനക്കായി വന്നിട്ടില്ലെന്ന് കുഫോസ് ഗവേഷണ വിഭാഗം മേധാവിയും റഫറൽ ലാബോറട്ടറിയുടെ ഇൻ ചാർജുമായ ഡോ.ദേവിക പിള്ള അറിയിച്ചു. കേരളത്തിൽ വ്യാപകമായി വരാൽ മത്സ്യങ്ങളിൽ നാടവിരയുണ്ടെന്ന് പ്രചരിപ്പിക്കുന്നവർ, ഏത് സ്ഥലത്തെ ഏത് ഫാമിൽ നിന്നാണ് രോഗബാധയുള്ള മത്സ്യങ്ങളെ പിടിച്ചത് എന്ന് പറയുന്നില്ല, മാത്രവുമല്ല ഏത് ലാബിൽ, ആര് നടത്തിയ പരിശോധനയിലാണ് നാടവിരയെ കണ്ടെത്തിയത് എന്നും വ്യക്തമാക്കുന്നില്ല. കേരളത്തിലെ ഒട്ടേറെ മത്സ്യകർഷർ ക്രിസ്മസ് വിപണയിലെ ലക്ഷ്യമിട്ട് വരാലിനെ വളർത്തുന്നുണ്ട്. 

അടുത്ത മാസം അദ്യവാരത്തോടെ വിളവെടുപ്പ് ആരംഭിക്കാനിരിക്കേ കേരളത്തിൽ കൃഷി ചെയ്യുന്ന വരാലിൽ വ്യാപകമായി നാടവിരയുണ്ട് എന്ന് പ്രചരിപ്പിക്കുന്നത് വിപണയിലെ തകർക്കാൻ ലക്ഷ്യമിട്ടാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണ പന്നിയിറച്ചിയിൽ കണ്ടുവരുന്നതാണ് നാടവിര. നന്നായി വേവിച്ചാൽ മത്സ്യത്തിലോ ഇറച്ചിയിലോ ഉള്ള നാടവിര മനുഷ്യരിലേക്ക് പകരില്ല. ഏതെങ്കിലും ഫാമിലോ കുളത്തിലോ വരാൽ മത്സ്യയങ്ങളിൽ നാടവിര ബാധയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനടി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും സാന്പിൾ കുഫോസ് മത്സ്യരോഗ നിർണയ റഫറൽ ലാബോറട്ടറിയിൽ എത്തിക്കുകയും ചെയ്യണമെന്ന് ഡോ.ദേവിക പിള്ള അറിയിച്ചു.
eng­lish summary;Kufos claims that the worm pro­pa­gan­da in Snake­head mur­mur is baseless
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.