26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024

കുന്നംകുളത്തെ അപകടം; തമിഴ്‌നാട് സ്വദേശിയെ ഇടിച്ച വാന്‍ കണ്ടെത്തി

Janayugom Webdesk
തൃശൂര്‍
April 14, 2022 6:54 pm

കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ വാന്‍ പൊലീസ് കണ്ടെത്തി. വെള്ളറക്കാട് സ്വദേശിയുടെ വാനാണ് മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചിട്ടത്. നിലത്ത് വീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വിഫ്റ്റ് കയറുകയായിരുന്നു. ആദ്യം ഇടിച്ച വാന്‍ നിര്‍ത്താതെ പോവുകയായിരുന്നു. വെള്ളറക്കാടുനിന്ന് ഇടിച്ചിട്ട വാന്‍ പൊലീസ് കണ്ടെത്തിയത്. വാന്‍ ആരാണ് ഓടിച്ചതെന്ന് ഉള്‍പ്പെടുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. 

അതേസമയം കെ സ്വിഫ്റ്റ് ഓടിച്ച ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാനാണ് ആദ്യം ഇടിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് അപകടം ഉണ്ടാകുന്നത്. സമീപ പ്രദേശത്തെ ആളുകള്‍ ആദ്യം കെ- സ്വിഫ്റ്റ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്ന് പറഞ്ഞത്. ബസിന്റെ പിന്‍ ചക്രമാണ് പരസ്വാമിയുടെ കാലില്‍ കയറിയതെന്ന് കണ്ടെത്തി. അയാളെ വാഹനം ഇടിച്ച വിവരം അറിഞ്ഞില്ലെന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി ശരിയാണെന്ന് പൊലീസ് പറയുന്നു. 

Eng­lish Summary:Kunnamkulam acci­dent; The van that hit the Tamil Nadu native was found
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.