27 April 2024, Saturday

Related news

December 11, 2023
December 1, 2023
November 30, 2023
November 28, 2023
November 23, 2023
November 21, 2023
November 17, 2023
November 15, 2023
November 15, 2023
November 8, 2023

ഇസ്രയേല്‍ അനുകൂല പോസ്റ്റ്: ഇന്ത്യന്‍ നഴ്സിനെ കുവൈറ്റ് പുറത്താക്കി

Janayugom Webdesk
കുവൈറ്റ് സിറ്റി
October 30, 2023 10:45 pm

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഇന്ത്യന്‍ നഴ്സിനെ കുവൈറ്റ് പുറത്താക്കി. വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചത്. പലസ്തീനികള്‍ ഭീകരവാദികളാണെന്ന് സ്റ്റാറ്റസില്‍ കുറിക്കുന്നതിനൊപ്പം ഇസ്രയേല്‍ പതാകയും പ്രദര്‍ശിപ്പിച്ചിരുന്നു.

കുവൈറ്റ് അഭിഭാഷകന്‍ ബന്ദര്‍ അല്‍ മുതൈരി യുവതിക്കെതിരെ കേസ് ഫയല്‍ ചെയ്തു. വിചാരണയ്ക്കിടെ പെണ്‍കുട്ടി ഇസ്രയേല്‍ പിന്തുണ ആവര്‍ത്തിക്കുകയായിരുന്നു. കുവൈറ്റ് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന രണ്ടാമത്തെയാളെയാണ് ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് നിന്ന് പുറത്താക്കുന്നത്. നേരത്തെ പത്തനംതിട്ട സ്വദേശിയെ പുറത്താക്കിയിരുന്നു. കുവൈറ്റ് നിയമമനുസരിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. അഞ്ച് വര്‍ഷം തടവോ ജീവപര്യന്തമോ ശിക്ഷ ലഭിച്ചേക്കാം.

Eng­lish Sum­ma­ry: Kuwait deports Indi­an nurse for sup­port­ing Israel bomb­ing of Gaza
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.