കണ്ണൂരിൽ നടക്കുന്ന സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. വർഗീയതക്കെതിരായ ദേശീയ സെമിനാറാണ് നടക്കുന്നത്. അതിൽ പങ്കെടുത്ത് ബിജെപിക്കെതിരെ സംസാരിക്കും.
ദേശീയതലത്തിൽ എല്ലാ കക്ഷികളും വർഗീയതക്കെതിരെ ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ച ഒരുകാലം കൂടിയാണിത്. കോൺഗ്രസിനും അതിൽനിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നും വാർത്താസമ്മേളനത്തിൽ കെ വി തോമസ് പറഞ്ഞു.ഹൈക്കമാന്റ് വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന നേതാവ് കെവി തോമസ്. ഇന്ന് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കണ്ണൂരിൽ നടക്കുന്നത് സി പി എമ്മിന്റെ ദേശീയ സമ്മേളനമാണ്. താൻ സമ്മേളനത്തിലേക്ക് അല്ല പോകുന്നത്.
സെമിനാറിൽ പങ്കെടുക്കാനാണ്.മറ്റ് ഒരു പാർട്ടിയിലക്കും താൻ പോകാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു.എഐസിസി അംഗമായ കെവി തോമസ് പാർടികോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നത് കോൺഗ്രസ് വിലക്കിയിരുന്നു. തുടർന്നാണ് തന്റെ നിലപാട് കെ വി തോമസ് വ്യക്‌തമാക്കിയത്. സെമിനാറിൽ പങ്കെടുത്താൽ പാർടിയിൽനിന്ന് പുറത്താക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്. മുതിർന്ന നേതാവായ തന്നോട് ഇങ്ങനെയാണോ പാർടി ഇടപെടേണ്ടത്. എന്തുതെറ്റാണ് ഞാൻ ചെയ്‌തത്.
ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ എല്ലാം നന്നായി നിറവേറ്റി. 7 പ്രാവശ്യം തെരഞ്ഞെടുപ്പിൽ ജയിച്ചതാണോ ഞാൻ ചെയ്‌ത് തെറ്റ്.അത് എനിക്കുള്ള ജനകീയ അംഗീകാരമല്ലേ. സോണിയാഗാന്ധിയോട് എല്ലാ ബഹുമാനവും ഉണ്ട്.എന്നാൽ 2 വർഷമായി ഡൽഹിയിൽ ചെന്നിട്ടും രാഹുൽഗാന്ധിയെ കാണാൻ കഴിഞ്ഞിട്ടില്ല.കെ സി വേണുഗോപാലിനെ നേരിൽകണ്ട് ആവശ്യപ്പെട്ടിട്ടും രാഹുൽ ഗാന്ധിയെ കാണാൽ കഴിഞ്ഞില്ല.അത്രമാത്രം അപമാനമാണ് നേരിടുന്നത്’കെ വി തോമസ് പറഞ്ഞു.
ബി ജെപിയെ എതിർക്കുന്ന ആളുകൾ ഒറ്റക്കെട്ടായി നിൽക്കണം. ഇതൊരു ദേശീയ പ്രശ്നമാണെന്ന് താൻ കരുതുന്നു. കോൺഗ്രസിന് പരിമിതികൾ ഉണ്ട്. കേരളത്തിൽ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് സി പി എമ്മും കോൺഗ്രസും രണ്ട് തട്ടിലാണ്. അത് കേരളത്തിലെ മാത്രം വിഷയമാണ്. മാര്‍ച്ചിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞത്. സെമിനാർ ദേശീയ പ്രാധാന്യം ഉള്ളതാണ്. അതുകൊണ്ടാണ് പങ്കെടുക്കാൻ അനുമതി തേടിയത്.
അതിന്റെ പേരിൽ തന്നെ പുറത്താക്കുമെന്ന ഭീഷണിയാണ് മുഴക്കിയത്.രാഹുൽ ഗാന്ധിയടക്കം സിപിഎം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. എന്തിനാണ് സെമിനാറിൽ പങ്കെടുക്കുന്നതിന് ഇത്ര വിരോധം കാണിക്കുന്നത്. സെമിനാറിൽ പങ്കെടുക്കേണ്ടത് സംബന്ധിച്ച് ചർച്ചയുണ്ടാകുമ്പോൾ എന്നോട് സംസാരിക്കുകയാണ് നേതൃത്വം ചെയ്യേണ്ടിയിരുന്നത്.
പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നത് ശരിയായ നടപടിയാണോ. എന്നെ പാർട്ടിയിലേക്ക് കെട്ടിയിറക്കിയതല്ല. ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനാണ്. ഞാന്‍ കോണ്‍ഗ്രസിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ചോദിക്കുന്നത്. അത് അറിയണമെങ്കില്‍ ചരിത്രം പരിശോധിക്കണം.പാർട്ടിയിൽ എന്നും അച്ചടക്കം പാലിച്ചയാളാണ് ഞാൻ.
തനിക്ക് വേദനിച്ചപ്പോൾ പോലും പാർട്ടിക്കൊപ്പം നിന്നയാളാണ്.തന്നെ ഏൽപ്പിച്ച മുഴുവൻ ജോലികളും ഞാൻ കൃത്യമായി ചെയ്തു.2019 ൽ എനിക്ക് സീറ്റ് നിഷേധിച്ചു. ഒന്നര വർഷക്കാലം കാത്ത് നിന്നു. പാർട്ടിയിൽ മാന്യമായ പദവി തനിക്ക് നൽകിയില്ല. ഞാൻ ആരോടും സീറ്റ് ചോദിച്ചിട്ടില്ല. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയത് അറിയുന്നത് ടിവിയിലൂടെയാണ്.
തനിക്കൊപ്പം വർക്കിംഗ്പ്രസിഡന്റ് ആയിരുന്ന കെ സുധാകരൻ കെ പി സി സി അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് ഇപ്പോഴും തുടരുന്നു.സോഷ്യൽ മീഡീയ വഴി കടുത്ത സൈബർ ആക്രമണമാണ് താൻ നേരിടുന്നത്.ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് വിവിധ കോൺഗ്രസ് നേതാക്കളാണെന്നും കെവി തോമസ് കുറ്റപ്പെടുത്തി.
English SummaRY:KV Thomas goes to Kannur in violation of Sudhakaran’s ban; Will attend the seminar
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.