ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളിയടക്കം ഏഴ് പേര്‍ മരിച്ചു. പരപ്പനങ്ങാടി കെപിഎച്ച് റോഡ് നുള്ളക്കുളം തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ (41) ആണ് മരിച്ച മലയാളി സൈനികന്‍. 26 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മറ്റ് 19 പേരുടെയും നില അതീവ ഗുരുതരമാണെന്ന് സൈന്യം അറിയിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കും. റോഡില്‍ നിന്നും തെന്നിമാറിയ സൈനിക വാഹനം ശ്യോക് നദിയില്‍ പതിക്കുകയായിരുന്നു.
ലഡാക്കിലെ തുര്‍തുക് സെക്ടറില്‍ വച്ച് ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. 50–60 അടി താഴ്ചയിലേക്കാണ് വാഹനം വീണതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. നുബ്രയില്‍ നിന്നും ഹനീഫ് സബ് സെക്ടറിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് സൈനികരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ വിദഗ്ധചികിത്സക്കായി ചാന്ദ്രിമന്ദിര്‍ സൈനിക ആശുപത്രിയിലേക്ക് വ്യോമമാര്‍ഗം എത്തിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. റഹ്മത്താണ് മുഹമ്മദ് ഷൈജലിന്റെ ഭാര്യ. മക്കൾ: ഫാത്തിമ സൻഹ, തൻസിൽ, ഫാത്തിമ മഹസ.
English Summary:ladakh Seven soldiers were martyred and 19 wounded
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.