18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 18, 2025
March 18, 2025
March 18, 2025
March 18, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025
March 15, 2025

ലാഹോറിലെ തെരുവില്‍ സ്ഫോടനം; മൂന്ന് മരണം, 20 പേര്‍ക്ക് പരിക്ക്

Janayugom Webdesk
ലാഹോര്‍
January 20, 2022 4:32 pm

പാകിസ്ഥാനിലെ ലാഹോറിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ആളുകളുടെ നില ഗുരുതരമായി തുടരുകയാണ്. ലാഹോറിലെ അനാര്‍ക്കലി മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. തെരുവില്‍ മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. തിരക്കേറിയ തെരുവില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. പ്രദേശത്ത് കൂടുതല്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. 

ENGLISH SUMMARY:Lahore street blast; Three killed and 20 injured
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.