26 December 2024, Thursday
KSFE Galaxy Chits Banner 2

ലക്ഷദ്വീപ് നേതാക്കളെ ഉടന്‍ വിട്ടയക്കണം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്

Janayugom Webdesk
വിജയവാഡ
October 18, 2022 10:23 pm

സിപിഐയുടെ ലക്ഷദ്വീപ് ഘടകം നേതാക്കളെ ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു. ലക്ഷദ്വീപ് സോണല്‍ സെക്രട്ടറി സി ടി നജിമുദ്ദീൻ, പാര്‍ട്ടി പ്രവര്‍ത്തകരായ കെ കെ നസീർ, സയ്യിദ് അലി ബീറക്കല്‍ എന്നിവരെയാണ് തുറുങ്കിലടച്ചത്. ദ്വീപിലേക്കുള്ള കപ്പൽ ദൗർലഭ്യം പരിഹരിക്കുക, ആരോഗ്യ സൗകര്യങ്ങൾ, വിദ്യാഭ്യാസ അവകാശങ്ങൾ തുടങ്ങിയവ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ഓഫീസിലേക്ക് എത്തിയതായിരുന്നു നേതാക്കള്‍. പക്ഷെ, ആവശ്യങ്ങളോട് പ്രതികരിക്കാതെ ഭരണകൂടം അവരെ ജയിലിൽ അടയ്ക്കുകയായിരുന്നു.
സിപിഐ നേതൃത്വത്തെ ജനങ്ങളിൽ നിന്ന് അകറ്റാൻ എല്ലാ വഴികളും തേടുകയാണ് ഏകാധിപത്യ മനോഭാവമുള്ള ദ്വീപ് ഭരണാധികാരികള്‍. ജനങ്ങളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടുന്ന പാർട്ടിയാണ് സിപിഐയെന്ന് ഏവര്‍ക്കും ബോധ്യമുണ്ട്. ലക്ഷദ്വീപിലെ സിപിഐയുടെയും അവിടത്തെ ജനങ്ങളുടെയും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കണമെന്ന് പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Lak­shad­weep lead­ers should be released imme­di­ate­ly: CPI Par­ty Congress

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.