കൊങ്കൺ പാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തി. ഏതാനും സർവീസുകൾ റദ്ദാക്കിയതായും വെട്ടിച്ചുരുക്കിയതായും കൊങ്കൺ റയിൽവേ അറിയിച്ചു.
കർവാറിൽ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ചു മണിക്കൂറിനിടെ 403 മില്ലിമീറ്റർ മഴയാണ് ഈ മേഖലയിൽ പെയ്തത്. പലയിടത്തും ട്രാക്കിൽ വെള്ളം കയറിയതായും കൊങ്കൺ റയിൽവേ അറിയിപ്പിൽ പറയുന്നു.
മഡ്ഗാവ് ജങ്ഷൻ മംഗളുരു സെൻട്രൽ സ്പെഷൽ ട്രെയിനാണ് റദ്ദാക്കിയത്. മംഗളുരു സെൻട്രൽ — മഡ്ഗാവ് ജങ്ഷൻ സ്പെഷൽ ട്രെയിൻ ഉഡുപ്പിയിൽ സർവീസ് നിര്‍ത്തിയിരിക്കുകയാണ്.
English summary;Landslides on Konkan way; Control of train traffic
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.