23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024

കോൺഗ്രസ്‌ യുവനേതാക്കൾക്ക്‌ ധാർഷ്‌ട്യത്തിന്റെ ഭാഷ: കെവി തോമസ്‌

Janayugom Webdesk
April 25, 2022 10:58 am

കോൺഗ്രസിലെ യുവനേതാക്കളുടെ മുഖഭാഷ ധാർഷ്‌ട്യത്തിന്റേതാണെന്ന്‌ കോൺഗ്രസ്‌ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ്‌. അവരിൽ പലരും അഭിപ്രായം പറയുന്നത്‌ ധാർഷ്‌ട്യത്തോടെയാണ്‌. എളിമ കൂടുമ്പോഴാണ്‌ വലിപ്പംകൂടുന്നതെന്ന്‌ അവർ മനസ്സിലാക്കണമെന്നും കെ വി തോമസ്‌ പറഞ്ഞു.മഹാത്മാഗാന്ധി പീസ്‌ ഫൗണ്ടേഷൻ സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ 75 –-ാം രക്തസാക്ഷിത്വ വാർഷികാചരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പാർലമെന്റിൽ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജിയുടെ പ്രസംഗം കേൾക്കാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഏറെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എ കെ ജിയുടെ പ്രസംഗം മനസ്സിലാകുമോ എന്ന്‌ ചോദിച്ചവരോട്‌ നെഹ്റു പറഞ്ഞത്‌ എ കെ ജിയുടെ ഭാഷ ജനങ്ങളുടെ ഭാഷയാണെന്നാണ്‌. വികസനം ജനങ്ങൾക്കുവേണ്ടിയാണ്‌.എതിർപ്പുകൾ മാറ്റിവച്ച്‌ വികസനത്തിനായി എല്ലാവരും കൈകോർക്കണം.

ഞാൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കെ റെയിൽ പദ്ധതി നടപ്പാക്കുമായിരുന്നു. തർക്കങ്ങൾ ഒരു മേശയ്ക്ക്‌ ചുറ്റുമിരുന്ന്‌ പറഞ്ഞുതീർക്കുകയാണ്‌ വേണ്ടത്‌. അവിടെയാണ്‌ മഹാത്മാ​ഗാന്ധി തെളിച്ച വെളിച്ചം കൂടുതൽ പ്രകാശിതമാകുന്നതെന്നും കെ വി തോമസ്‌ പറഞ്ഞു.

Eng­lish Summary:Language of Arro­gance for Con­gress Youth Lead­ers: KV Thomas

You may also like this video:

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.