20 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 17, 2025
June 16, 2025
June 16, 2025
June 14, 2025
June 13, 2025
June 8, 2025
June 3, 2025
June 2, 2025
June 1, 2025
May 31, 2025

നാടിനെ ഇളക്കിമറിച്ച്  അരുൺകുമാറിന്റെ റോഡ് ഷോ

Janayugom Webdesk
ആലപ്പുഴ
February 27, 2024 7:17 pm
സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെത്തിയ ആദ്യ ദിനത്തില്‍ തന്നെ നാടിനെ ഇളക്കി മറിച്ച് മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സി എ അരുൺകുമാറിന്റെ റോഡ് ഷോ. ചെങ്ങന്നൂർ നഗരത്തെ ചുവപ്പണിയിച്ച് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.  പാവങ്ങളുടെ പട്ടിണിയകറ്റാൻ സാധാരണക്കാരനെയാണ് തങ്ങൾക്ക് ആവശ്യമെന്ന് പ്രഖ്യാപിച്ചായിരുന്നു ജനപ്രവാഹം. കനത്ത വെയിലിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ അണിനിരന്നത്. മുദ്രാവാക്യം വിളിച്ചും ചുവപ്പ് നിറം പരസ്പരം അണിയിച്ചും വാദ്യമേളങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്തും പെൺകുട്ടികളടക്കമുള്ള യുവജനത റോഡ് ഷോ ആഘോഷമാക്കി.
കട്ടൗട്ടുകളും ചുവന്ന ബലൂണുകളും കൊടികളുമേന്തിയുമാണ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്.
റോഡ് ഷോയുടെ മുന്നിൽ കൂറ്റൻപതാകകൾ, തൊട്ടുപിന്നിലായി നേതാക്കളും പ്രവർത്തകരും. രാവിലെ ബഥേൽ ജംഗ്ഷനിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. എൽഡിഎഫ് നേതാക്കളായ എം എച്ച് റഷീദ്, എസ് സോളമൻ, ടി ടി ജിസ്മോൻ, ജേക്കബ് തോമസ് അരികുപുറം, ഉമ്മൻ ആലുമൂട്ടിൽ, രാജു താമരവേലിൽ, ഗിരീഷ് ഇലഞ്ഞിമേൽ, എ മഹേന്ദ്രൻ, ജി ഹരികുമാർ, ആർ സന്ദീപ്, എം കെ മനോജ്, ആർ രാജേന്ദ്രൻ, ജെയിംസ് സാമുവൽ, സനൂപ് കുഞ്ഞുമോൻ, ബൈരഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Eng­lish Sum­ma­ry: LDF can­di­date Adv. C A Arunk­u­mar’s Road Show
You may also like this video
Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.