27 July 2024, Saturday
KSFE Galaxy Chits Banner 2

ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക; എല്‍ഡിഎഫ് വിദ്യാഭ്യാസ സംരക്ഷണ സദസ് നടത്തി

Janayugom Webdesk
കോഴിക്കോട്
November 9, 2022 8:44 pm

കേരളത്തിനെതിരായ കേന്ദ്ര നീക്കം ചെറുക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എൽഡിഎഫ് വിദ്യാഭ്യാസ സംരക്ഷണ സദസ് സംഘടിപ്പിച്ചു. എല്‍ഡിഎഫിന്റെ വിവിധ വര്‍ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ കാരപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി സപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനങ്ങളിൽ ഗവർണർമാരെ മുൻനിർത്തി ബിജെപിയുടെ രാഷ്ട്രീയ കരുനീക്കങ്ങൾ തുടരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നിലപാടിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ തുടങ്ങി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അസ്ഥിരപ്പെടുത്താനാണ് ഗവർണർ ശ്രമിക്കുന്നത്. ദേശീയതലത്തിൽ ഇത്തരം പ്രശ്നങ്ങളില്‍ ബിജെപി നേതൃത്വം നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങൾ വളരെ അപകടപരമായ അവസ്ഥയിലേക്ക് നാടിനെ എത്തിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സമീപനത്തിനുപിന്നില്‍ വളരെ നിഗൂഢമായ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ, എല്‍ജെഡി നേതാവ് മനയത്ത് ചന്ദ്രൻ, കെ ലോഹ്യ, ഹംസ, ടി എം സജീന്ദ്രൻ (ജോയിന്റ് കൗൺസിൽ ), സ്മിജ (കെ എസ് ടി എ ), സുധാകരൻ(കെജിഒഎ), റോയിച്ചൻ (കേരള കോൺഗ്രസ് എം ), സാലിം കൂടത്തായി (കേരള കോൺഗ്രസ്), ശ്രീജിത്ത് മുടപ്പിലായി(എഐവൈഎഫ് ) എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് സ്വാഗതവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഇ സി ഷൈജു നന്ദിയും പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, മുന്‍ എംഎല്‍എമാരായ കെ കെ ലതിക, എ പ്രദീപ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Eng­lish Sum­ma­ry: LDF held an edu­ca­tion­al meeting
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.