സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ അഭിവൃദ്ധിയും ലക്ഷ്യമാക്കി അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളെ സംരക്ഷിക്കാന്‍
പ്രതിജ്ഞാബന്ധമാണെന്ന് വർക്കിംഗ് വിമൺ ഫോറം സംസ്ഥാന സെക്രട്ടറി കെ. മല്ലിക, പ്രസിഡന്റ് എം.എസ്. സുഗൈദ കുമാരി എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്‍ഡിഎഫ് സർക്കാർ സ്ത്രീകളുടെ ഉണമനത്തിനു വേണ്ടിയും, അവരെ സംരക്ഷിക്കുന്നതിനുള്ള നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുൻ മന്ത്രിയും എംല്‍എയുമായ എംഎം മണി, നിയമസഭയില്‍ കെകെ രമ എംഎല്‍എയ്ക്കെതിരെ നടത്തിയ വിമര്‍ശനത്തിനെതിരെ പ്രതികരിച്ചതിന് പിന്നീട് സംഘടന ദേശീയ ജനറല്‍ സെക്രട്ടറി ആനി രാജയ്ക്കും എതിരെ നടത്തിയ പരാമർശത്തില്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടുള്ളതല്ല ഇത്തരം വിമര്‍ശനങ്ങളെന്നും ഖേദപ്രകടനത്തിനു പോലും തയ്യാറാകാത്ത എംഎല്‍എ യുടെ നിലപാട് അപലപനീയമാണെന്നും അവര്‍ അറിയിച്ചു. ഇത്തരം ഹീനമായ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും കമ്മ്യൂണിസ്റ്റു നേതാക്കള്‍ പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.
English Summary: LDF leaders pledge to protect women: Working Women’s Forum
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.