21 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 20, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
September 13, 2024
September 11, 2024
September 11, 2024
September 10, 2024

കോണ്‍ഗ്രസില്‍ കുടുംബാധിപത്യത്തെവിമര്‍ശിച്ച് നേതാക്കള്‍; ഗാന്ധി കുടുംബം ഇനിയെങ്കിലും മാറണമെന്ന് സിബല്‍

പുളിക്കല്‍ സനില്‍രാഘവന്‍
March 15, 2022 10:40 am

അ‍ഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയംനേരിട്ട കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ പ്രധാനഘടകമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സോണിയാകുടുംബത്തിനും അവര്‍ക്കൊപ്പം കുടുംബാധിപത്യത്തെ അംഗീകരിച്ചുപോരുന്ന സംഘടനാജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിൽ ഒരു വിഭാഗം സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നിലപാടുകൾക്കെതിരെ പ്രവർത്തകസമിതിയിൽ രൂക്ഷവിമർശം. മൃദുഹിന്ദുത്വ നിലപാടുകളിൽനിന്ന്‌ നേതൃത്വം മാറണമെന്ന് മുതിർന്ന നേതാവ് മുകുൾ വാസ്‌നിക്ക്‌ തുറന്നടിച്ചു. 2014നുശേഷം നടന്ന 49 തെരഞ്ഞെടുപ്പിൽ 39ലും തോറ്റു. മൃദുഹിന്ദുത്വ ആശയങ്ങളിലേക്ക്‌ എന്തടിസ്ഥാനത്തിലാണ്‌ നീങ്ങിയത്‌.

കോൺഗ്രസിന്റെ ആശയാടിത്തറയിൽ ഉറച്ചുനിൽക്കാനാകണം വാസ്‌നിക്ക്‌പറഞ്ഞു. മതതീവ്രവാദവുമായോ മതയാഥാസ്ഥിതികതയുമായോ കൂട്ടുചേരാൻ പോകരുതെന്ന്‌ മുതിർന്ന നേതാവ്‌ ആനന്ദ്‌ ശർമ പറഞ്ഞു . അത്‌ വിപരീതഫലം സൃഷ്ടിക്കും–- ശർമ പറഞ്ഞു.കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ്‌ വിമർശം ഉയർത്തുന്നതെന്ന്‌ ജി–-23ന്‌ നേതൃത്വം നൽകുന്ന ഗുലാംനബി ആസാദും പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ .

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെടുന്ന ജി 23 ഗ്രൂപ്പിലെ പ്രധാനിയായ കപില്‍ സിബല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയത്. പാര്‍ട്ടിയിലെ നേതൃപരമായ പങ്ക്, മറ്റ് ചിലര്‍ക്ക് നല്‍കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എട്ട് വര്‍ഷത്തിന് ശേഷവും പാര്‍ട്ടിയുടെ തകര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ച് അറിയില്ലെങ്കില്‍ നേതൃത്വം മൂഢ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ 2020‑ല്‍ സോണിയാ ഗാന്ധിക്ക് എഴുതിയ കത്തില്‍ സിബല്‍ ഒപ്പിട്ടിരുന്നു.

ഈ തെരഞ്ഞെടുപ്പിലും തോറ്റതോടെ ഗാന്ധിമാര്‍ (സോണിയ, രാഹുല്‍, പ്രിയങ്ക) മാറി പുതിയ നേതാവിന് വഴിയൊരുക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുന്ന ആദ്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. ഗാന്ധികള്‍ സ്വമേധയാ മാറണം എന്ന് അദ്ദേഹം പറഞ്ഞു, കാരണം അവര്‍ നാമനിര്‍ദ്ദേശം ചെയ്ത ഒരു ബോഡി ഒരിക്കലും അധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിക്കരുതെന്ന് അവരോട് പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിയോ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള പ്രവര്‍ത്തക സമിതിയുടെ തീരുമാനമോ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവര്‍ത്ത സമിതിക്ക് പുറത്തുള്ള വലിയൊരു വിഭാഗം നേതാക്കള്‍ക്ക് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തക സമിതിക്ക് പുറത്ത് ഒരു കോണ്‍ഗ്രസ് ഉണ്ട്. നിങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അവരുടെ അഭിപ്രായങ്ങള്‍ ദയയോടെ കേള്‍ക്കുക. പ്രവര്‍ത്തക സമിതിയിലില്ലെങ്കിലും കോണ്‍ഗ്രസില്‍ ഉള്ള ഞങ്ങളെപ്പോലുള്ള ഒട്ടനവധി നേതാക്കള്‍ക്ക് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. അവരുടെ അഭിപ്രായം ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നു. ഇത് ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല, അദ്ദേഹം പറഞ്ഞു. തനിക്ക് മറ്റുള്ളവരുടെ പേരില്‍ സംസാരിക്കാന്‍ കഴിയില്ലെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

ഇനിയെങ്കിലും ഒരു ‘സബ് കി കോണ്‍ഗ്രസ്’ (എല്ലാവരുടേയും കോണ്‍ഗ്രസ്) വേണമെന്നത് തികച്ചും എന്റെ വ്യക്തിപരമായ വീക്ഷണമാണ്. മറ്റു ചിലര്‍ക്ക് ‘ഘര്‍ കി കോണ്‍ഗ്രസ്’ (കുടുംബത്തിന്റെ കോണ്‍ഗ്രസ്) വേണം. തനിക്ക് ഒരു ഘര്‍ കി കോണ്‍ഗ്രസ് ആവശ്യമില്ലെന്നും അവസാന ശ്വാസം വരെ സബ് കി കോണ്‍ഗ്രസിന് വേണ്ടി താന്‍ പോരാടുമെന്നും സിബല്‍ പറഞ്ഞു. ഈ ‘സബ് കി കോണ്‍ഗ്രസ്’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരുമിച്ചുകൂടുകയല്ല, മറിച്ച് ബി ജെ പിയെ ആഗ്രഹിക്കാത്ത ഇന്ത്യയിലെ എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന അഭിപ്രായങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഘര്‍ കി കോണ്‍ഗ്രസ് ഇല്ലാതെ അതിജീവിക്കുക.

അതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി നിലവില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റല്ലെന്നും സോണിയ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി പഞ്ചാബില്‍ പോയി ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം നടത്തി. ഏത് ശേഷിയിലാണ് അദ്ദേഹം അത് ചെയ്തത് പാര്‍ട്ടിയുടെ അധ്യക്ഷനല്ല, പക്ഷെ എല്ലാ തീരുമാനങ്ങളും അദ്ദേഹം എടുക്കുന്നുവെന്നും സിബല്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം ഇതിനകം യഥാര്‍ത്ഥ പ്രസിഡന്റാണ്. പിന്നെ എന്തിനാണ് അവര്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ തിരികെ പിടിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുന്നത്? അദ്ദേഹം ചോദിച്ചു. ഇനി എന്തുചെയ്യണമെന്ന്, നേതൃത്വം ആത്മപരിശോധന നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ മറ്റാരെയെങ്കിലും നയിക്കാന്‍ അനുവദിക്കണം. മറ്റൊരാള്‍ക്ക് അവസരം നല്‍കുക. ഉദാഹരണത്തിന് സുനില്‍ ഗവാസ്‌കറിന് ഒരു ദിവസം വിരമിക്കേണ്ടിവന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഒരു ദിവസം വിരമിക്കേണ്ടിവന്നു. ഇന്നലെ വരെ വിരാട് കോലിയായിരുന്നു ടീമിന്റെ നായകന്‍. മൂവരുടെയും പേരുകള്‍ ലോക ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെടും. അവര്‍ക്കും വിരമിക്കേണ്ടിവന്നു.

അതുകൊണ്ട് തന്നെ വലിയ പ്രഗത്ഭരായ ആളുകളും, ഒരു ഘട്ടത്തില്‍, ഇത് പോകാനുള്ള സമയമാണെന്ന് കരുതുന്നുണ്ടെങ്കില്‍, നമ്മള്‍ കണ്ട പരാജയങ്ങള്‍ക്ക് ശേഷം, തിരഞ്ഞെടുക്കപ്പെടുന്നതും നാമനിര്‍ദ്ദേശം ചെയ്യപ്പെടാത്തതുമായ മറ്റൊരാള്‍ക്ക് നേതൃത്വം ഈ ഇടം വിട്ടുകൊടുക്കണം, അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Lead­ers crit­i­cize fam­i­ly rule in Con­gress; Sibal wants Gand­hi fam­i­ly to change

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.