27 April 2024, Saturday

ലീലാ മേനോൻ പുരസ്‌കാരം കെ സി നാരായണന്

Janayugom Webdesk
കൊച്ചി
November 25, 2022 4:49 pm

അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള പത്രപ്രവർത്തകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ലീലാ മേനോൻ പുരസ്‌കാരം കെ സി നാരായണന്. 25,000 രൂപയും ഫലകവും കീർത്തിമുദ്രയുമാണ് പുരസ്‌കാരം. ഡിസംബർ 12 തിങ്കളാഴ്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും.

1952 ൽ പാലക്കാടു ജില്ലയിൽ ശ്രീകൃഷ്ണ പുരത്താണ് ജനനം. പാലക്കാട് വിക്ടോറിയാ കാളേജ് പട്ടാമ്പി കോളജ് എന്നാവിടങ്ങളിൽ വിദ്യാഭ്യാസം, പട്ടാമ്പിയിൽ നിന്ന് എം എ പാസായി. 1975 ൽ മാതൃഭൂമിയിൽ ചേർന്നു കൊച്ചി കോഴിക്കോട് കണ്ണർ, തിരുവനന്തപുരം തൃശൂർ കൽക്കത്ത, ചെന്നൈ എന്നിവിടങളിൽ ജോലി ചെയ്തു. മാതൃഭൂമി വാരാന്തപ്പതിപ്, മാതൃഭ്രമി ആഴ്ചപ്പതിപ്പ് എന്നിവയുടെ ചുമതലവഹിച്ചു തൃശൂർ ന്യൂസ് എഡിറ്ററായിരിക്കേ മനോരമയിൽ ചേർന്നു മനോരമയുടെ ഭാഷാപോഷിണി ഇയർ ബുക്കുകൾ എന്നിവയുടെ എഡിറ്റർ ഇൻ ചാർജായി. 2019ൽ പിരിഞ്ഞു.

മാതൃഭൂമിയിൽ ആയിരിക്കേ മികച്ച പത്രപ്രവർത്തകർക്കുള്ള കോമൺവെൽത്ത് പ്രസ് യൂനിയന്റെ ഫെലോഷിച്ച് ലഭിച്ചു. അതിന്റെ ഭാഗമായി ഇംഗ്ലണ്ടിൽ മൂന്ന് മാസത്തെ പഠന പര്യടനം. ലണ്ടൻ സിറ്റി ഓക്സ് ഫോർസ് യൂനിവേഴ്സിറ്റികളിൽ ക്ലാസുകളിൽ പങ്കെടുത്തു. മാതൃഭൂമിയിൽ 23 വർഷവും മനോരമയിൽ 21 വർഷവും ജോലി ചെയ്തു. മലയാളിയുടെ രാത്രികൾ എന്ന പുസ്തകത്തിന് മികച്ച നിരൂപണത്തിനുളള അവാർഡ് 2002ൽ ലഭിച്ചു. ഭാര്യ പരേതയായ ഷീല
മക്കൾ പ്രിയത, പ്രേഷിത

Eng­lish Sum­ma­ry: Leela Menon Award to KC Narayanan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.