ഇന്ത്യയിൽ വർഗീയ ശക്തികളെ തടയുന്നതിനും സാധാരണക്കാരന്റെ ക്ലേശങ്ങൾ ഇല്ലാതാക്കുവാനും ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം കൂടുതൽ കരുത്താർജ്ജിക്കണമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി.
സിപിഐ ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് പാർട്ടി തൊഴിലാളികളേയും തൊഴിൽ രഹിതരേയും കർഷകരേയും കർഷക തൊഴിലാളികളേയും മറ്റ് അധ്വാന വർഗങ്ങളേയും സ്ത്രീ സമൂഹത്തേയും മുൻനിർത്തി പ്രവർത്തിക്കുമ്പോൾ ചില കക്ഷികൾ വർഗീയവൽക്കരണവും ഹിന്ദുത്വ‑മുസ്‌ലിം ദേശീയതയും വളർത്തി കൊണ്ടുവരുവാനാണ് ശ്രമിക്കുന്നത്.
ജാതി-മത‑ഗോത്ര ബോധത്തിൽ നിന്ന് വെളിയിലേയ്ക്ക് ജനങ്ങളെ എത്തിക്കുവാൻ വിശാലമായ മതേതര ജനാധിപത്യ വേദി ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ എൽഡിഎഫ് നയങ്ങളിൽ തിരുത്തലുകൾ ആവശ്യമായ സാഹചര്യങ്ങളിൽ അവ യഥാവിധം തിരുത്തി കൂട്ടായി മുന്നോട്ട് പോകും. ദേശീയ രാഷ്ട്രീയം ഏറെ പ്രതീക്ഷയോടെയാണ് ഇടതു മുന്നണിയെ ഉറ്റുനോക്കുന്നതെന്നും സത്യൻ മൊകേരി പറഞ്ഞു. പ്രതിനിധി സമ്മേളനം നാളെ സമാപിക്കും.
English Summary: Left must strengthen in national politics: Sathyan Mokeri
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.