21 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 20, 2025
June 19, 2025
June 18, 2025
June 17, 2025
June 17, 2025
June 12, 2025
May 28, 2025
May 28, 2025
May 26, 2025
May 24, 2025

കനകക്കുന്നിൽ ഭീതി പരത്തിയ ജീവി പുലി തന്നെ, താറാവിനെ കടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കാമറയിൽ; വനം വകുപ്പ് സ്ഥിരീകരിച്ചു

Janayugom Webdesk
കണ്ണൂർ
January 6, 2023 12:32 pm

കണ്ണൂർ പൈതൽ മല കനകക്കുന്നിൽ പുലിയിറങ്ങി. ഒരു മാസത്തോളമായി ഇവിടെ ഭീതി പരത്തിക്കൊണ്ടിരുന്ന ജീവി പുലിയാണെന്ന് ഇന്നാണ് സ്ഥിരീകരിച്ചത്. പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് വ്യക്തമായത്. കനകക്കുന്ന് മണ്ഡപത്തിൽ പീറ്ററിന്റെ താറാവിനെ പുലി കടിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്.

നേരത്തെയും വളർത്ത് മൃഗങ്ങളെ ആക്രമിച്ചിരുന്നു, എന്നാല്‍ ഏത് ജീവിയാണ് ആക്രമണം നടത്തുന്നതെന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്നാണ് പ്രദേശത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ചത്. പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശ വാസികളോട് ജാഗ്രത പാലിക്കാൻ വനം വകുപ്പ് നിർദ്ദേശം നൽകി.

Kerala State - Students Savings Scheme

TOP NEWS

June 21, 2025
June 21, 2025
June 21, 2025
June 21, 2025
June 21, 2025
June 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.