27 July 2024, Saturday
KSFE Galaxy Chits Banner 2

ലെവന്‍ഡോവ്സ്കിയുടെ 56 ലക്ഷം രൂപയുടെ വാച്ച് മോഷ്ടിച്ച് ആരാധകന്‍

Janayugom Webdesk
ബാഴ്സലോണ
August 19, 2022 10:05 pm

ബാഴ്സലോണയുടെ പോളണ്ട് സ്ട്രൈ­ക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ വാച്ച് മോഷണം പോയി. 70,000 യൂറോ (ഏകദേശം 56 ലക്ഷത്തിലധികം രൂപ) വിലയുള്ള വാച്ചാണ് മോഷണം പോയത്. പരിശീലന ഗ്രൗണ്ടിലേക്കു വരുന്നതിനിടെ ആരാധകർക്ക് ഓട്ടോഗ്രാഫ് നല്‍കാന്‍ വേണ്ടി കാര്‍ നിര്‍ത്തിയപ്പോഴാണ് ലെവന്‍ഡോവ്സ്കിയുടെ കയ്യില്‍ നിന്നും വാച്ച് ഊരിക്കൊണ്ടുപോയത്. 

മോഷ്ടാവിനെ ഉടന്‍ തന്നെ പൊലീസ് പിടികൂടി. വാച്ചുമായി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ലെവൻഡോവ്സ്കി ഇയാളെ പിന്തുടർന്നതായും റിപ്പോർട്ടുകളുണ്ട്. മോഷ്ടാക്കളെ പിന്തുടരുന്നതിനിടെ ലെവൻഡോവ്‌സ്‌കിയുടെ കാറിന് ചില കേടുപാടുകൾ സംഭവിച്ചതായും സ്പാനിഷ്‍ മാധ്യമങ്ങൾ പറയുന്നു.

Eng­lish Summary:Lewandowski’s fan steals Rs 56 lakh watch
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.