ബ്രിട്ടനില്‍ ലാസ പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. ലാസ പനി മഹാമാരിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് യുകെ ആരോഗ്യവിഭാഗം അറിയിച്ചു. 1980 ന് ശേഷം എട്ട് ലാസ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരു വൈറൽ രോഗമാണ് ലാസ പനി. ആദ്യമായി കേസുകൾ കണ്ടെത്തിയത് നൈജീരിയയിൽ ആയിരുന്നു. ഇവിടുത്തെ ഒരു പട്ടണത്തിന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് ഈ വൈറസിന് ലാസ എന്ന് നാമം ലഭിച്ചിട്ടുള്ളത്.
പശ്ചിമ ആഫ്രിക്കയില്‍ ഒരു വര്‍ഷം ഒരു ലക്ഷത്തോളം ലാസ ഫീവര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ശരാശരി 5000 മരണങ്ങളും ഇത് മൂലം ഉണ്ടാകുന്നു. 80 ശതമാനം കേസുകളിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല.
എബോളയ്ക്ക് സമാനമായ ഈ രോഗം ഭക്ഷണത്തിലൂടെയും മറ്റ് പദാര്‍ഥങ്ങളിലൂടെയുമാണ് പകരുന്നത്. വൈറസ് ബാധിതരായ എലികളുടെ മലമൂത്ര വിസര്‍ജ്ജനത്തിലൂടെയാണ് വൈറസ് ഭക്ഷണപദാര്‍ത്ഥങ്ങളിലേക്ക് എത്തുക. ശരീരത്തിലെ സ്രവങ്ങളിലൂടെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കും ലാസ പനി പകരാം.
പനി, തലവേദന, തൊണ്ടവേദന, പേശീവേദന, ഛര്‍ദ്ദി, അതിസാരം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ലാസ്സാ പനിക്ക് ഫലപ്രദമായ ചികിത്സയോ വാക്സിനോ കണ്ടെത്തിയിട്ടില്ല. എന്നാല്‍ 2019ല്‍ രണ്ട് വാക്സീനുകള്‍ ഒന്നാം ഘട്ട പരീക്ഷണം ആരംഭിക്കുകയും 2021ല്‍ ഒരു വാക്സീന്റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങുകയും ചെയ്തിരുന്നു.
മഹാമാരിയായി തീരാന്‍ സാധ്യതയുള്ള ലാസ പനി എബോള, ഡെങ്കി വൈറസുകളെ പോലെ മുന്‍ഗണന നല്‍കേണ്ടവയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാല്‍ യുകെയില്‍ ഇത് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത ആരോഗ്യ അധികൃതര്‍ തള്ളി.
യുകെയില്‍ ലാസ കേസുകള്‍ അപൂര്‍വമാണെന്നും ജനങ്ങള്‍ക്കിടയില്‍ അത്ര എളുപ്പം പടരില്ലെന്നതിനാല്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് മെഡിക്കല്‍ ഓഫീസര്‍ സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.
english summary;Lhasa fever: Three deaths in UK
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.