ലയണൽ മെസ്സി പിഎസ്ജി വിടും. നിലവിലെ കരാർ അവസാനിക്കുന്നതോടെ ലയണൽ മെസി പാരീസ് സെന്റ് ജെർമെയ്ൻ വിടും. ഈ ജൂണിൽ കരാർ അവസാനിക്കുന്നതോടെ മെസ്സി പാരീസ് വിടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.മെസ്സിയും പി എസ് ജിയും തമ്മിലുള്ള ചർച്ചകൾ എല്ലാം അവസാനിച്ചിരിക്കുകയാണ്. ഇനി മെസ്സി അടുത്ത സീസണിൽ എങ്ങോട്ടു പോകും എന്നത് മാത്രമാകും ലോക ഫുട്ബോൾ ഉറ്റുനോക്കുന്നത്. മെസ്സിയെ കഴിഞ്ഞ ദിവസം പിഎസ് ജി രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു. ഇതുകൂടെ ആയതോടെ മെസ്സിയും ക്ലബുമായുള്ള ബന്ധം പൂർണ്ണമായും വഷളായിരിക്കുകയാണ്.
മെസ്സിയെ തിരികെ കൊണ്ടുവരാൻ ബാഴ്സലോണ ശ്രമിക്കുന്നുണ്ട് എങ്കിലും ലാലിഗയും ബാഴ്സലോണയും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം മെസ്സിയെ തിരികെ കാറ്റലൻ ക്ലബിലേക്ക് എത്തിക്കുക ഒട്ടും എളുപ്പമായിരിക്കില്ല. മെസ്സിയെ സ്വന്തമാക്കാൻ മുമ്പ് ശ്രമിച്ചിട്ടുള്ള മാഞ്ചസ്റ്റർ സിറ്റി ചിലപ്പോൾ മെസ്സിയെ ടീമിൽ എത്തിക്കാൻ ശ്രമിക്കും. മെസ്സിക്ക് വേണ്ടി സൗദി അറേബ്യയിൽ നിന്ന് അൽ ഹിലാലിന്റെ ഓഫറും നിലവിൽ ഉണ്ട്.
രണ്ട് സീസൺ മുമ്പ് ആയിരുന്നു മെസ്സി ബാഴ്സലോണ വിട്ട് പിഎസ്ജിയിൽ എത്തിയത്. മെസ്സി-നെയ്മർ‑എംബപ്പെ എന്ന സ്വപ്ന ഫോർവേഡ് എല്ലാവരും വലിയ ആകാംക്ഷയോടെ ഉറ്റു നോക്കിയെങ്കിലും ആ കൂട്ടുകെട്ടിന് ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആയില്ല എന്നത് മെസ്സിയുടെ ഫ്രാൻസിലേക്ക് ഉള്ള നീക്കം പരാജയമായി വിലയിരുത്തപെടാൻ കാരണമായിട്ടുണ്ട്.
english summary: Lionel Messi to leave PSG
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.