അയോധ്യയിലും മഥുരയിലും ക്ഷേത്ര പരിസരങ്ങളിൽ സമ്പൂർണ മദ്യവിൽപന നിരോധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്രത്തിനും മഥുരയിലെ കൃഷ്ണ ജന്മഭൂമിക്കും സമീപമുള്ള പ്രദേശങ്ങളിൽ മദ്യവിൽപന നിരോധിച്ചുകൊണ്ട് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു. അയോധ്യയിലെ മദ്യശാല ഉടമകളുടെ ലൈസൻസും സർക്കാർ റദ്ദാക്കി.
എന്നാല്‍ പാല്‍ വില്പന നടത്താമെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മഥുരയിലെ ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കുറഞ്ഞത് 37 ബിയർ, മദ്യം, ഭാംഗ് ഷോപ്പുകൾ അടച്ചുപൂട്ടാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
പാൽ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിന് പേരുകേട്ട മഥുരയിൽ വ്യാപാരികൾക്ക് പാൽ വിൽപ്പന ഏറ്റെടുക്കാമെന്നും വ്യവസായം പുനരുജ്ജീവിപ്പിക്കാമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം.
കഴിഞ്ഞ വർഷം ആദിത്യനാഥ് സര്‍ക്കാര്‍ മഥുരയിൽ മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപന പൂർണമായും നിരോധിച്ചിരുന്നു. 2021 സെപ്റ്റംബറിൽ, സംസ്ഥാന സർക്കാർ മഥുര‑വൃന്ദാവനത്തിന്റെ 10 ചതുരശ്ര കിലോമീറ്റർ പ്രദേശം തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു, ഈ പ്രദേശത്ത് മദ്യവും മാംസവും വിൽക്കാൻ അനുവദിക്കില്ലെന്നും ഉത്തരവിട്ടിരുന്നു.
English summary;Liquor bars banned from temple premises in Ayodhya and Mathura, permission to sell milk
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.