ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും അവസാന നാലില്‍ കടന്നു. രണ്ടുപേര്‍ക്കും ഇനി വെല്ലുവിളി സ്പാനിഷ് ക്ലബുകളാണ്. സിറ്റിക്കു് റയല്‍ മാഡ്രിഡും ലിവര്‍പൂളിന് വിയ്യാ റയലും എതിരാളികളാകും. സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലെ രണ്ടാം പാദത്തില്‍ 3–3 സമനില സമ്മതിച്ചെങ്കിലും ആദ്യപാദ ജയത്തിന്റെ ബലത്തില്‍ ലിവര്‍പൂള്‍ സെമി ഫൈനലില്‍ ഇടംനേടുകയായിരുന്നു. പോര്‍ച്ചുഗലിലെ ആദ്യ പാദത്തില്‍ ബെന്‍ഫിക്കയെ അവര്‍ 3–1 ന് തോല്‍പ്പിച്ചിരുന്നു. ഇതോടെ സീസണില്‍ നാല് ട്രോഫിയെന്ന ലക്ഷ്യത്തോട് ഒരുപടി കൂടി ലിവര്‍പൂള്‍ അടുത്തു.
മാഡ്രിഡില്‍ അത്‌ലറ്റിക്കോയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് മാഞ്ചസ്റ്റര്‍ സിറ്റി സെമി ഫൈനലില്‍ സ്ഥാനം പിടിച്ചു. മാഞ്ചസ്റ്ററിലെ ആദ്യ പാദം 1–0 ന് സിറ്റി ജയിച്ചിരുന്നു. അവസാന വേളയില്‍ വഴങ്ങിയ രണ്ടു ഗോളാണ് ലിവര്‍പൂളിന് ജയം നിഷേധിച്ചത്. മുഹമ്മദ് സലാ, സാദിയൊ മാനെ, വിര്‍ജില്‍ വാന്‍ഡൈക്, ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍നോള്‍ഡ് എന്നിവര്‍ക്കൊക്കെ രണ്ടാം പാദത്തില്‍ ലിവര്‍പൂള്‍ വിശ്രമം നല്‍കിയാണ് ഇറങ്ങിയത്.
എങ്കിലും ആവേശകരമായിരുന്നു മത്സരം. രണ്ടാം പകുതിയില്‍ റോബര്‍ട്ട് ഫിര്‍മിനൊ ഇരട്ട ഗോളടിച്ചതോടെ ലിവര്‍പൂള്‍ 3–1 ന് മുന്നിലെത്തി. അതോടെ ലിവര്‍പൂള്‍ അയഞ്ഞു. ലിവര്‍പൂളിന്റെ രണ്ടാം നിര പ്രതിരോധനിരയെ വെള്ളം കുടിപ്പിച്ച് പകരക്കാരന്‍ റോമന്‍ യാരെംചുക്കും ഡാര്‍വിന്‍ നൂനസും തിരിച്ചടിച്ചു. എങ്കിലും ലിവര്‍പൂളിനെ മറികടന്ന് സെമിയില്‍ ഇടംനേടാന്‍ ബെന്‍ഫിക്കക്ക് സാധിച്ചില്ല.
English Summary:Liverpool, City in the semis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.