കോവിഡ് പ്രതിരോധിക്കാന്‍ നിയന്ത്രണങ്ങല്‍ കടുപ്പിക്കാന്‍ ഒരുങ്ങി തമിഴ്നാട് .സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു . ജനുവരി 9 മുതല്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. റെസ്റ്റോറന്റുകൾക്ക് രാവിലെ 7 മുതൽ രാത്രി 10 വരെ ടേക്ക് എവേ സേവനങ്ങൾ മാത്രമേ അനുവാദമുള്ളൂ . അവശ്യ സേവന തൊഴിലാളികൾക്ക് ജോലി തുടരാൻ അനുവാദമുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് പൊതുഗതാഗത സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഞായറാഴ്ച ലോക്ക്ഡൗൺ ഉണ്ടെങ്കിലും വിവാഹം ഉൾപ്പെടെയുള്ള കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. 100 പേർക്ക് മാത്രമേ അനുവാദമുള്ളൂ. സ്‌കൂളുകൾ, കിന്റർഗാർഡൻ, കോച്ചിംഗ് സെന്ററുകൾ തുടങ്ങിയവ ഭാഗീകമായി അടച്ചുപൂട്ടുന്നതും പൊതുഗതാഗത്തിനുള്ള നിയന്ത്രണം ഉൾപ്പെടെ മറ്റ് കൊവിഡ് നിയന്ത്രണങ്ങൾ ജനുവരി 31 വരെ നീട്ടി.
ജനുവരി 6 മുതൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ നിലവിലുണ്ട്. ജനത്തിരക്ക് തടയാൻ ജനുവരി 14 മുതൽ 18 വരെ എല്ലാ ആരാധനാലയങ്ങളും സംസ്ഥാനത്തുടനീളം അടച്ചിട്ടിരിക്കുകയാണ്. അതേസമയം തമിഴ്‌നാട്ടിൽ ശനിയാഴ്ച 23,978 പേർക്ക് കൂടി കൊവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കണക്ക് 23,000 ന് മുകളിലെത്തുന്നത്. ശനിയാഴ്ച 11 മരണവും റിപ്പോർട്ട് ചെയ്തു.
english summary;Lockdown in TamilNadu on today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.