27 April 2024, Saturday

Related news

April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024

അന്‍പോടെ കേരളം; തമിഴ്‌നാടിന്‌ 10 ലോഡ്‌ അവശ്യസാധനങ്ങൾ നൽകി

Janayugom Webdesk
തിരുവനന്തപുരം
December 26, 2023 11:07 pm

തമിഴ്‌നാട്ടില്‍ പ്രളയദുരിത ബാധിതരെ ചേര്‍ത്തു നിര്‍ത്തി കേരളം നൽകിയത്‌ 10 ലോഡ്‌ അവശ്യവസ്തുക്കൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ്‌ ദുരന്തനിവാരണ അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ അവശ്യ സാധനങ്ങൾ ശേഖരിച്ച്‌ തൂത്തുക്കുടിക്കും തിരുനെൽവേലിക്കും കൈമാറിയത്‌. ഭക്ഷണ സാമഗ്രികൾ, നിത്യോപയോഗത്തിനുള്ള പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവയാണ് വിതരണം ചെയ്‌തത്. പാചകത്തിനുള്ള കലം, അടപ്പ്‌, ചായപ്പാത്രം, സ്റ്റീൽ പാത്രങ്ങൾ, ഗ്ലാസുകൾ, ചട്ടുകം, തവി, അലുമിനിയം ഉരുളി, കത്തി എന്നിവ ഉൾപ്പെട്ട 1000 പാത്രക്കിറ്റ്‌ ഇന്നലെ അയച്ചു. ഇതോടെ പൊതുസംഭരണം അവസാനിപ്പിക്കുമെന്ന്‌ ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. 

നിരവധി സംഘടനകളും വ്യക്തികളും അന്‍പോടെ കേരളത്തിനൊപ്പം അണിചേര്‍ന്നു. കേരള വാട്ടർ അതോറിറ്റി 20,000 ലിറ്റർ കുടിവെള്ളവും എത്തിച്ചു. ജലവിതരണസംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും വാട്ടർ അതോറിറ്റി വിദഗ്‌ധസംഘങ്ങളെ തമിഴ്‌നാട്ടിലേക്ക് അയച്ചിട്ടുണ്ട്‌. ഈ മാസം 22നാണ് അന്‍പോടെ കേരളം കൈത്താങ്ങ് ആരംഭിച്ചത്. 

Eng­lish Summary;Anpote Ker­ala; 10 loads of essen­tial com­modi­ties were giv­en to Tamil Nadu
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.