18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 1, 2025
March 13, 2025
February 9, 2025
January 23, 2025
January 13, 2025
January 13, 2025
January 11, 2025
January 10, 2025
January 8, 2025

ലോക്സഭാ തെരഞ്ഞെടുപ്പ് : മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങള്‍ മാറിയേക്കും

Janayugom Webdesk
തിരുവനന്തപുരം
February 20, 2024 2:30 pm

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളില്‍ തീരുമാനം. യുഡിഎഫില്‍ ലീഗിന് അനുവദിച്ച രണ്ടു സീറ്റുകളില്‍ നിലവിലെ എംപിമാരായ ഇ ടി മുഹമ്മദ് ബഷീറും, അബ്ദുസമദ് സമദാനിയും മത്സരിക്കും. എന്നാല്‍ ഇരുവരുടേയും മണ്ഡലങ്ങളി‍ല്‍ മാറ്റമുണ്ടാകും നിലവില്‍ മലപ്പുറം എംപിയാണ് അബ്ദുസമദ് സമദാനി.

ഇത്തവണ അദ്ദേഹം പൊന്നാനിയില്‍ മത്സരിക്കും. പൊന്നാനി എംപിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്തായിരിക്കും ജനവിധി തേടുക. ഇ.ടി. മുഹമ്മദ് ബഷീര്‍ മലപ്പുറത്ത് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം, ലീഗിന് ഇത്തവണയും ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ലഭിക്കില്ല. പകരം രാജ്യസഭയില്‍ രണ്ടാം സീറ്റ് നല്‍കാനാണ് യുഡിഎഫിലെ ധാരണയെന്നാണ് വിവരം.

ജൂണില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ യുഡിഎഫിന് വിജയിക്കാന്‍ സാധിക്കും. ഇത് ലീഗിന് നല്‍കിയേക്കും. നിലവില്‍ പി വി അബ്ദുള്‍വഹാബാണ് ലീഗിന്റെ രാജ്യസഭാംഗം. നിലവില്‍ കൊല്ലത്തും കോട്ടയത്തും യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജാണ് കോട്ടയത്തെ യുഡിഎഫ്. സ്ഥാനാര്‍ഥി. കൊല്ലത്ത് ആര്‍എസ്പിയുടെ സിറ്റിങ് എംപി. എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫ് ടിക്കറ്റില്‍ വീണ്ടും ജനവിധി തേടും.

Eng­lish Summary:
Lok Sab­ha Elec­tion: Con­stituen­cies of Mus­lim League can­di­dates may change

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.