17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 24, 2024
August 12, 2024
August 9, 2024
August 9, 2024
July 16, 2024
June 8, 2024
May 3, 2024
April 5, 2024
March 27, 2024
March 11, 2024

വയനാട്ടില്‍ പ്രചാരണത്തിന് തുടക്കം കുറിച്ച് ആനി രാജ

Janayugom Webdesk
വയനാട്
March 1, 2024 11:58 am

വയനാട് ലോക്സഭ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി ആനി രാജയുടെ പ്രചാരണത്തിനു തുടക്കമായി.
കീഴ്പ്പള്ളിയിലെ വസതിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ മണത്തണയിലെത്തിയ ആനി രാജ മുതിർന്ന നേതാവ് വി കെ രാഘവൻ വൈദ്യരെ സന്ദർശിച്ചു. തുടർന്ന് മണത്തണ ടൗണിൽ വെച്ച് പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.

കേന്ദ്രത്തിലെ ജനവിരുദ്ധവും വർഗീയ നിലപാട് തുടരുന്നതുമായ ഭരണത്തിനെതിരെയും കേരളത്തിലെ വികസന വിരുദ്ധരായ പ്രതിപക്ഷത്തിനെതിരെയും ജനവിധി ഉണ്ടാകുമെന്ന് ആനി രാജ പറഞ്ഞു. സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം അഡ്വ. പി. സന്തോഷ്‌ കുമാർ എം പി, സംസ്ഥാന എക്സി. അംഗം സി പി മുരളി, ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌ കുമാർ, ജില്ലാ അസി. സെക്രട്ടറി കെ  ടി ജോസ്,ജില്ലാ എക്സി. അംഗങ്ങളായ അഡ്വ. വി ഷാജി, എൻ ഉഷ, മണ്ഡലം സെക്രട്ടറിമാരായ സി കെ ചന്ദ്രൻ, പായം ബാബുരാജ്, കേരള മഹിളാസംഘം നേതാക്കളായ കെ എം സപ്ന, കെ  മഹിജ,യുവാകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, ഡോ. ജി. ശിവരാമകൃഷ്ണൻ, ശങ്കർസ്റ്റാലിൻ തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് മണത്തണയിൽ നിന്ന് സ്ഥാനാർഥിയെ ആനയിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ വയനാട് അതിർത്തിയായ ബോയിസ്ടൗണിലേക്ക് യാത്ര തിരിച്ചു. മഹിളാസംഘം സംസ്ഥാന ജോ. സെക്രട്ടറി എൻ ഉഷ, ജില്ലാ സെക്രട്ടറി കെ. എം സപ്ന, ജില്ലാ കമ്മിറ്റി അംഗം ദേവിക കൃഷ്ണൻ,ആദിവാസി മഹാസഭ നേതാവ് എ. സി അനീഷ് വിവിധ വർഗ ബഹുജന സംഘടനകൾക്ക് വേണ്ടി ഷാൾ അണിയിച്ചു.

Eng­lish Sum­ma­ry: lok sab­ha ldf can­di­date Annie Raja road show
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.