കോവിഡ് ബാധിച്ച് ഗുരുതരമായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും കോവിഡ് വിട്ട് മാറിയതിന് ശേഷവും രോഗലക്ഷണങ്ങൾ നീണ്ടു നിൽക്കുന്നതായി പഠന റിപ്പോർട്ട്. കോവിഡിൻറെ പ്രഭാവം വിലയിരുത്താനായി യുകെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ച് പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആശുപത്രി വാസം കഴിഞ്ഞ് 12 മാസങ്ങൾക്ക് ശേഷമാണ് കോവിഡ് ബാധിതരായവരിൽ നേരിയ പുരോഗതി കാണിക്കുന്നത്. എന്നാല്‍ പലരിലും ഇപ്പോഴും കടുത്ത ക്ഷീണം, പേശീവേദന, ഉറക്കക്കുറവ്, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ തുടരുകയാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
തുടർച്ചയായ രോഗലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം വർധിക്കുന്നത് തൊഴിൽ വിപണികളെയും ആരോഗ്യ സംവിധാനങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. യുകെയിൽ തന്നെ അരലക്ഷത്തിലധികം ആളുകളെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നത് ഗുരുതരാവസ്ഥയിലേക്കാണ് വഴി ചൂണ്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കോവിഡ് ഗുരുതരമായവരിൽ നേരിയ ലക്ഷണമുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അനന്തരഫലങ്ങളുടെ എണ്ണം കൂടുതലാണ്. സ്ത്രീകളും അമിത വണ്ണമുള്ളവരും കോവിഡിൻറെ അന്തരഫലങ്ങളിൽനിന്ന് പൂർണമായും സുഖം പ്രാപിക്കാനുള്ള സാധ്യത കുറവാണെന്നും തെളിവുകൾ സ്ഥിരീകരിക്കുന്നു.
english summary; Long Covid Patients Face Fatigue, Poor Sleep Even After One Year
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.