23 April 2024, Tuesday

Related news

April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 4, 2024
April 3, 2024

ത്രിവര്‍ണ പതാകയുടെ പേരിലുള്ള കൊള്ള അവസാനിപ്പിക്കണം: സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
August 10, 2022 8:55 am

ത്രിവര്‍ണ പതാക വാങ്ങുന്നതിന്റെ പേരിലുള്ള കൊള്ള അവസാനിപ്പിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. റയില്‍വേ അതിലെ ജീവനക്കാരും തൊഴിലാളികളുമായ 10.5 ലക്ഷത്തോളം പേരോട് ദേശീയ പതാക വാങ്ങുന്നതിനായി 38 രൂപ വേതനത്തില്‍ നിന്ന് കുറവ് വരുത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. 

ഒരു സ്വകാര്യകമ്പനിയാണ് ത്രിവര്‍ണ പതാക വിതരണം ചെയ്യുന്നത്. തപാല്‍ ഓഫീസുകള്‍, സാമൂഹ്യ പൊതുസംഘടനകള്‍ എന്നിവയിലൂടെ യഥാക്രമം 25, 20 രൂപയ്ക്കും മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പത്തു രൂപയ്ക്കും പതാകകള്‍ ലഭ്യമാണ്. ഈ വസ്തുത പരിഗണിക്കുമ്പോള്‍ പ്രധാനമന്ത്രിയും റയില്‍വേ മന്ത്രിയും ത്രിവര്‍ണ പതാക വില്പനയുടെ പേരില്‍ കുംഭകോണം നടത്തുകയാണെന്നും ഹീനമായ കുറ്റകൃത്യമാണിതെന്നും സെക്രട്ടേറിയറ്റ് അംഗം അതുല്‍ കുമാര്‍ അഞ്ജാന്‍ കുറ്റപ്പെടുത്തി. 

ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വദേശിയെ കുറിച്ച് പറയുകയും ഇന്ത്യന്‍ ഉല്പന്നങ്ങള്‍ വാങ്ങണമെന്ന് നിര്‍ദ്ദേശിക്കുകയും മറുവശത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് വിദേശത്തുനിന്ന് ത്രിവര്‍ണ പതാക ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:Looting in the name of tri­col­or must stop: CPI
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.