6 May 2024, Monday

Related news

April 12, 2024
April 7, 2024
March 22, 2024
January 8, 2024
December 5, 2023
December 2, 2023
November 23, 2023
November 14, 2023
November 13, 2023
November 10, 2023

ന്യൂനമർദം: മഴ ശക്തമാകും, പലയിടത്തും വെള്ളക്കെട്ട് രൂക്ഷം, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
October 15, 2023 11:16 am

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു. തലസ്ഥാനമുള്‍പ്പെടെ വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായി. കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. മണക്കാട്, ഉള്ളൂർ, ഗൗരീശപട്ടം, വെള്ളായണി, പുത്തൻ പാലം, കണ്ണൻമൂല, കഴക്കൂട്ടം പ്രദേശങ്ങളിലാണ് മഴ‌ക്കെടുതി കൂടുതൽ രൂക്ഷം. പോത്തൻകോട് മതിൽ ഇടിഞ്ഞു വീണ് ഒരാൾക്ക് പരിക്കേറ്റു. ശ്രീകാര്യത്ത് വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. തെറ്റിയാർ കര കവിഞ്ഞ് ഒഴുകി. ടെക്നോപാർക്കിലും വെള്ളം കയറിയതിനുപിന്നാലെ മെയിന്‍ ഗേറ്റ് വഴിയുള്ള വാഹന ഗതാഗതം നിർത്തിവച്ചു. 

അതിനിടെ സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴ ശക്തമാകാൻ സാധ്യതയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ചൊവ്വാഴ്ചയോടെ ന്യൂനമർദമായി ശക്തി പ്രാപിച്ച് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇത് കണക്കിലെടുത്ത് കേരളത്തിൽ കാര്യമായ മഴ പ്രതീക്ഷിക്കാമെന്നുമാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. 

അറബിക്കടലിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെങ്കിലും ഇന്ന് കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Eng­lish Sum­ma­ry: Low pres­sure: Heavy rains, water­log­ging in many places, yel­low alert in 12 districts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.