28 March 2024, Thursday

ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്ന: അനധികൃത കൊതുകുതിരികള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹോം ഇന്‍സെക്റ്റ് കൺട്രോൾ അസോസിയേഷന്‍

Janayugom Webdesk
കൊച്ചി
December 8, 2021 5:54 pm

കോവിഡിനെ തുടര്‍ന്ന് ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുടൂതല്‍ ഗുരുതരമാക്കുന്ന അനധികൃത കൊതുകുതിരികള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് അപകട സാധ്യതകള്‍ കുറക്കണമെന്ന് ഹോം ഇന്‍സെക്റ്റ് കൺട്രോൾ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള കൊതുകു നിവാരണ അഗര്‍ബത്തികളുടെ ബഹുഭൂരിഭാഗവും നിയമപരമായ ചട്ടക്കൂടുകള്‍ക്കു വിരുദ്ധമായും ആരോഗ്യത്തിനു ഹാനികരമായ രീതിയിലും നിര്‍മിക്കപ്പെടുന്നതാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. വീടുകളില്‍ സുരക്ഷിതമായ കീടനാശിനികള്‍ ഉപയോഗിക്കുന്നതു പ്രോല്‍സാഹിപ്പിക്കുന്ന സംഘടനയാണ് ഹോം ഇന്‍സെക്റ്റ് കൺട്രോൾഅസോസിയേഷന്‍.

രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 1,16,991 ഡെങ്കി കേസുകള്‍ റിപോര്‍ട്ടു ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ഭീഷണികള്‍ വര്‍ധിക്കുകയാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. കൊതുകുകളെ അകറ്റി ആശങ്ക ഒഴിവാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ജനങ്ങള്‍ വിലകുറഞ്ഞ കൊതുകു നിവാരണ അഗര്‍ബത്തികള്‍ തേടി പോകുന്നുണ്ട്. ഇവയില്‍ ബഹുഭൂരിഭാഗവും നിയമ വിരുദ്ധമായും ആവശ്യമായ പരിശോധനകള്‍ ഇല്ലാതെയുമാണ് നിര്‍മിക്കുന്നത്. അനധികൃതവും ആരോഗ്യത്തിനു ഹാനികരവുമായ രാസവസ്തുക്കളാണ് ഇവയില്‍ പലതിലും ഉപയോഗിക്കുന്നത്. നിയമത്തില്‍ അനുശാസിക്കുന്ന പരിശോധനകള്‍ നടത്താതെ നിയമ വിരുദ്ധമായി നിര്‍മിക്കുന്നവയായതിനാലാണ് ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കാനാവുന്നത്.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നവരോട് കൊതുകു നിവാരണ അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ തങ്ങള്‍ ആവശ്യപ്പെടാറുണ്ടെന്ന് ഹോം ഇന്‍സെക്റ്റ് കണ്ട്രോള്‍ അസോസിയേഷന്‍ ഹോണററി സെക്രട്ടറി ജയന്ത് ദേശ് പാണ്ധേ പറഞ്ഞു. കൊതുകു നിവാരണ സുഗന്ധ തിരികള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായി അവസാനിപ്പിക്കണമെന്നാണ് തങ്ങള്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലാക്സ്, കംഫോര്‍ട്ട്, സ്ലീപ് വെല്, ജസ്റ്റ് റിലാക്സ്, റിലീഫ്, നാച്യുറല്‍ റിലാക്സ് തുടങ്ങിയ പേരുകളിലാണ് അനധികൃത കൊതുകു നിവാരണ അഗര്‍ബത്തികള്‍ വിപണിയില്‍ എത്തുന്നത്. ഇവ നിയന്ത്രണ വിധേയമായ നിര്‍മാണ പ്രക്രിയകളോ ലൈസന്‍സ് പ്രക്രിയകളോ വഴിയല്ല എത്തുന്നത്. വീടുകളില്‍ ഉപയോഗിക്കുന്ന കീട നാശിനികള്‍ സെന്‍ട്രല്‍ ഇന്‍സെക്റ്റിസൈഡ് ബോര്‍ഡിന്‍റെ അംഗീകാരം ഉള്ളവയായിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

ENGLISH SUMMARY:Lung dis­eases on the rise due to ille­gal mos­qui­to incense stick
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.