17 May 2024, Friday

Related news

May 16, 2024
May 13, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 8, 2024
May 7, 2024

മധ്യപ്രദേശ്  ഇന്ന് ബൂത്തിലേക്ക്

Janayugom Webdesk
ഭോപ്പാല്‍/റായ്‌പൂര്‍
November 17, 2023 7:00 am
രാഷ്ട്രീയച്ചൂടേറിയ പ്രചരണങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്. ഛത്തീസ്ഗഢില്‍ 70 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പും ഇന്ന് നടക്കും. മധ്യപ്രദേശില്‍ 230 അംഗ നിയമസഭയിലേക്ക്  2,049 പോളിങ് സ്റ്റേഷനുകളിലായി ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിക്കും. 2533 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 2,88,25,607 പുരുഷന്മാരും 2,72,33,945 സ്ത്രീകളും 1373 ട്രാൻസ്ജെന്‍ഡറുകളും ഉള്‍പ്പെടെ 5,60,60,925 പേരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. കോണ്‍ഗ്രസും ബിജെപിയും മുഴുവൻ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
ഛത്തീസ്ഗഢില്‍ രണ്ടാംഘട്ടത്തില്‍ മത്സരരംഗത്തുള്ള 958 സ്ഥാനാര്‍ത്ഥികളില്‍ 827 പേര്‍ പുരുഷന്മാരും 130 പേര്‍ സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമാണുള്ളത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഉപമുഖ്യമന്ത്രി ടി എസ് സിങ് ദേവ്, എട്ട് സംസ്ഥാന മന്ത്രിമാര്‍, നാല് പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവരും മത്സരരംഗത്തുണ്ട്.
സംസ്ഥാനത്തെ നക്സല്‍ ബാധിത മേഖലകളില്‍ വരുന്ന 20 സീറ്റുകളിലേക്ക് ഈ മാസം ഏഴിന്  നടന്ന തെരഞ്ഞെടുപ്പില്‍ 78 ശതമാനമായിരുന്നു പോളിങ്. ഭരണം നിലനിര്‍ത്താമെന്ന് കോണ്‍ഗ്രസ് പ്രത്യാശിക്കുമ്പോള്‍ 15 വര്‍ഷത്തെ ഇടവേളക്കു ശേഷം അധികാരക്കസേര പിടിക്കാമെന്ന മോഹത്തിലാണ് ബിജെപി.
1,63,14,479 വോട്ടര്‍മാരില്‍ 81,41,624 പുരുഷന്മാരും 81,72,171  സ്ത്രീകളും 684 ഭിന്നലിംഗക്കാരുമുണ്ട്. 18,833 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ള റായ്‌പൂരില്‍ 26 പേരും കുറവ് സ്ഥാനാര്‍ത്ഥികളുള്ള ഡോണ്ടിലോഹാരയില്‍ നാല് പേരും ജനവിധി തേടുന്നു.
Eng­lish Sum­ma­ry: Mad­hya Pradesh Assem­bly elec­tion 2023 voting
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.