മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍മന്ത്രിയുമായ ഉമംഗ് സിംഘാറിനെതിരെ പരാതിയുമായി ഭാര്യ.
ഉമംഗിനെതിരെ ബലാ ത്സംഗവും ഗാര്‍ഹിക പീ ഡനവും പ്രകൃതി വിരുദ്ധ ലൈംഗികതയും ഭാര്യ പരാതിയില്‍ ആരോപിക്കുന്നു.
അനധികൃത സ്വത്ത് സമ്പാദന ആരോപണവും ഭാര്യ ഉന്നയിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെന്നും ഇവര്‍ പരായിയില്‍ വ്യക്തമാക്കി.
എന്നാല്‍ പരാതി കെട്ടിച്ചമച്ചതാണെന്നും, ബ്ലാക്ക് മെയിലിങ്ങാണ് ഭാര്യ നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു. ഭാര്യയുടെ ബ്ലാക്ക് മെയിലിങ്ങും മാനസിക പീഡനവും ചുണ്ടിക്കാട്ടി നവംബര്‍ രണ്ടിന് പോലീസിന് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. വ്യാജകേസില്‍ പെടുത്തുമെന്നും അല്ലാത്തപക്ഷം പത്തുകോടി രൂപ നല്‍കണമെന്നും ഭാര്യ ഭീഷണിപ്പെടുത്തിയെന്നും ഉമംഗ് ആരോപിച്ചു. അതേസമയം ഉമംഗിന്റെ ലിവ് ഇന്‍ പാര്‍ട്ണര്‍ സോണിയ ഭരദ്വാജിന്റെ ആത്മഹത്യയിലും ഉമംഗിന് പങ്കുണ്ടെന്നും ഭാര്യ ആരോപിച്ചു. ഒരുകൊല്ലം മുന്‍പാണ് സോണിയ ആത്മഹത്യ ചെയ്തത്. നിലവില്‍ ഗംധ്‌വാനി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ഉമംഗ്.
English Summary: Madhya Pradesh Congress MLA Booked on Charge of Rape
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.