8 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 30, 2023
January 22, 2023
December 21, 2022
August 31, 2022
June 30, 2022
June 26, 2022
February 24, 2022

മദ്രസ വിദ്യാര്‍ത്ഥിനിയായിരുന്ന 11കാരിയെ പീഡിപ്പിച്ച അധ്യാപകന് 26 വര്‍ഷം തടവ്

Janayugom Webdesk
December 21, 2022 3:13 pm

തളിപ്പറമ്പില്‍ മദ്രസ വിദ്യാര്‍ത്ഥിനിയായിരുന്ന 11കാരിയെ പീഡിപ്പിച്ച അധ്യാപകന് 26 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് ഉദയഗിരി കക്കാട് വളപ്പില്‍ കെ വി മുഹമ്മദ് റാഫിയെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി മുജീബ് റഹ്മാൻ ശിക്ഷിച്ചത്. 

2017 ഒക്ടോബറിലാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ മദ്രസ അധ്യാപകൻ നിരന്തരം പീഡിപ്പിച്ചത്. മദ്രസ നടത്തുന്ന സംഘത്തിന്റെ വൈസ് പ്രസിഡന്റ് കേസില്‍ രണ്ടാം പ്രതിയായിരുന്നു. സംഭവം അറിഞ്ഞിട്ടും പോലീസില്‍ അറിയിച്ചില്ലെന്നതാണ് ഇദ്ദേഹത്തിനെതിരായ കേസ്. ഇദ്ദേഹത്തെ വെറുതെ വിട്ടു. പ്രതി അധ്യാപകനാണെന്നതും പെണ്‍കുട്ടിയുടെ പ്രായവും കണക്കിലെടുത്താണ് 26 വര്‍ഷം കഠിന തടവ് വിധിക്കുന്നതെന്ന് കോടതി അറിയിച്ചു. 

വളപട്ടണം സിഐ ആയിരുന്ന എം കൃഷ്ണൻ, എസ്ഐ ഷാജി പട്ടേരി എന്നിവരാണ് കേസന്വേഷിച്ചത്. പെണ്‍കുട്ടിക്ക് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഷെറി മോള്‍ ജോസ് ഹാജരായി. 

Eng­lish Sum­mery: Madrasa Teacher Gets Impris­on­ment of 26 Years For Rap­ing 11 Year Old Girl
You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.