8 May 2024, Wednesday

Related news

April 25, 2024
March 11, 2024
January 21, 2024
March 12, 2023
February 3, 2023
October 13, 2022
October 1, 2022
August 13, 2022
May 23, 2022
May 18, 2022

മലബാർ കലാപത്തിന്റെ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കാനുള്ള തീരുമാനം പിൻവലിക്കണം; ബിനോയ് വിശ്വം എംപി

Janayugom Webdesk
ന്യൂഡല്‍ഹി
August 29, 2021 1:18 pm

മലബാർകലാപത്തിന്റെ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കാനുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസി എച്ച്ആർ) രൂപീകരിച്ച സമിതിയുടെ നിർദേശം തള്ളിക്കളയണമെന്ന് സി പി ഐ പാർല്മെൻ്ററി പാർട്ടി ലീഡറും സി പി ഐ ദേശീയ സെക്രട്ടറിയുമായ ബിനോയ്‌ വിശ്വം എം പി ആവശ്യപ്പെട്ടു.

2020 സെപ്റ്റംബർ 7 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി രമേശ്‌ പൊഖ്രിയാലിന് നൽകിയ കത്തിൽ പ്രവചിച്ചത് തന്നെയാണ് ഇപ്പോൾ സംഭവിക്കുന്നത് എന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദർ പ്രധാന് അയച്ച കത്തിൽ അദ്ദേഹം പറഞ്ഞു. തങ്ങളിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഇന്ത്യൻ ചരിത്രത്തെ വർഗീയവൽക്കരിക്കാനും രാഷ്ട്രീയവൽക്കരിക്കാനും വിഭജന അജണ്ട നടപ്പിലാക്കാനുമുള്ള ലജ്ജാകരമായ ശ്രമമാണ് സമിതി നടത്തിയത്.
ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കിയാൽ സമൂഹത്തിൽ അതുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും അവയുടെ പ്രതികൂല സ്വാധീനവും മനസിലാക്കി സമിതിയുടെ റിപ്പോർട്ട് നിരാകരിക്കാൻ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലും ഭരണഘടനാ പ്രതിനിധി എന്ന നിലയിലും ബാധ്യസ്ഥനാണെന്ന് കത്തിൽ ഓർമിപ്പിച്ചു.

നമ്മുടെ ചരിത്രത്തെ വർഗീയവൽക്കരിക്കാനും സാമൂഹ്യ ഘടനയെ തകർക്കാനുമുള്ള ഏതൊരു ശ്രമവും തടയുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് കത്തിൽബിനോയ്‌ വിശ്വം ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; Mal­abar riots fol­low up binoy viswam mp statement

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.