2021ൽ കേരളത്തിൽ ഏറ്റവുമധികം വാഹനാപകടങ്ങളുണ്ടായത് മലപ്പുറം ജില്ലയിലെന്ന് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2021ൽ 2147 റോഡപകടങ്ങളാണ് മലപ്പുറം ജില്ലയിൽ സംഭവിച്ചത്. അപകടങ്ങളിൽ 291 മരണങ്ങളും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ രണ്ടാം വർഷമാണ് കേരളത്തിൽ ഏറ്റവുമധികം വാഹനാപകടങ്ങളുണ്ടാകുന്ന ജില്ലയായി മലപ്പുറം മാറുന്നത്. 2020ലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് മലപ്പുറത്താണ്. 1748 അപകടങ്ങളാണ് 2020ൽ ജില്ലയിലുണ്ടായത്.
കൊച്ചിയാണ് വാഹനാപകടങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 1781 അപകടങ്ങളിൽ നിന്ന് 141 മരണങ്ങളാണ് കൊച്ചിയിൽ റിപ്പോർട്ട് ചെയ്തത്. തൃശൂരിൽ 1719 അപകടങ്ങളിലായി 201 ജീവനുകളും റോഡിൽ പൊലിഞ്ഞു. 184 മരണങ്ങൾക്കിടയാക്കിയ 1552 അപകടങ്ങളാണ് കഴിഞ്ഞ വർഷം കൊല്ലത്ത് ഉണ്ടായത്. 1781 അപകടങ്ങളിൽ നിന്ന് 141 പേർക്കാണ് തിരുവനന്തപുരത്ത് ജീവൻ നഷ്ടമായത്. അമിത വേഗം കാരണം ഇന്ത്യയിൽ 2.9 ലക്ഷത്തിലേറെ വാഹനാപകടങ്ങൾ കഴിഞ്ഞ വർഷം ഉണ്ടായി.
രാജ്യത്തെ മുഴുവൻ വാഹനാപകടങ്ങളിൽ 71.7 ശതമാനത്തിനും കാരണം അമിതവേഗമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2.95 ലക്ഷം അപകടങ്ങളിൽ 1.07ലക്ഷം ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും 2.8 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തെറ്റായ ദിശയിലൂടെ വാഹനമോടിച്ച് 21,491 അപകടങ്ങൾ രാജ്യത്ത് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു. മദ്യപിച്ചുള്ള ഡ്രൈവിങ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവ 15,680 വാഹനാപകടങ്ങൾക്ക് കാരണമായി.
രാജ്യത്ത് വാഹനാപകടം സംഭവിച്ചതിൽ 25 ശതമാനം ആളുകളും 25നും 35നുമിടയിൽ പ്രായമുളളവരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 25നും 35നുമിടയിൽ പ്രായമുളള 39,646 പേരാണ് 2021ൽ അപകടത്തിൽപ്പെട്ടത്. 35നും 45നുമിടയിൽ പ്രായമുളള 32,741 പേരും ഈ കാലയളവിൽ വാഹനാപകടത്തിൽപ്പെട്ടു.
English Summary;Malappuram district has the highest number of road accidents in the state
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.