13 February 2026, Friday

മാനത്തൂർ വാർഡിൽ മലേറിയ സ്ഥിരീകരിച്ചു

Janayugom Webdesk
പാ​ലാ
June 14, 2025 2:12 pm

ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ന​ത്തൂ​ർ വാ​ർ​ഡി​ൽ മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ചു. മ​ല​യോ​ര​മേ​ഖ​ല​യാ​യ പാ​ട്ട​ത്തി​പ്പ​റ​മ്പ് ഉ​ണ്ണി​ക്ക​നോ​ലി ഭാ​ഗ​ത്തെ സ്ത്രീ​ക്കാ​ണ് രോ​ഗ​ബാ​ധ. ഇ​വ​ർ ഒ​രാ​ഴ്ച​യാ​യി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് മ​ലേ​റി​യ രോ​ഗ​ബാ​ധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇ​തേ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കോ​ട്ട​യ​ത്തെ മ​ലേ​റി​യ നി​യ​ന്ത്ര​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തി കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​നാ​യി സ്പ്രേ​യി​ങ് ന​ട​ത്തിയത്. ക​ട​നാ​ട് പി.​എ​ച്ച്.​സി, ഉ​ള്ള​നാ​ട് സി.​എ​ച്ച്.​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി പ​രി​സ​ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ അ​മ്പ​തോ​ളം പേ​രു​ടെ ര​ക്ത​സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ക്ക്​ അ​യ​ച്ചത്. കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗം ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​ത്ത് ഫോ​ഗി​ങും നടത്തി.

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.