കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാർജുൻ ഖാർഗെ. മല്ലികാർജുൻ ഖാർഗെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് രാജിക്കത്ത് നൽകി.
അതേസമയം ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി തീരുമാനപ്രകാരമാണ് ഖാർഗെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചത്. വെള്ളിയാഴ്ചയാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനായി ഖാർഗെ നാമനിർദേശ പത്രിക നൽകിയത്.
മുതിർന്ന പാർട്ടി നേതാക്കളായ എ.കെ. ആന്റണി, അശോക് ഗെഹ്ലോട്ട്, ദിഗ്വിജയ് സിംഗ്, പ്രമോദ് തിവാരി, പി.എൽ. പുനിയ, പവൻ കുമാർ ബൻസൽ, മുകുൾ വാസ്നിക് തുടങ്ങിയവർ ഖാർഗെയെ പിന്തുണച്ചു. ജി 23 നേതാക്കളായ ആനന്ദ് ശർമയും മനീഷ് തിവാരിയും ഖാർഗെയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.
English Summary:Mallikarjun Kharge resigns as Leader of Opposition in Rajya Sabha
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.