23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

പൊതുവഴിയില്‍ വച്ച് പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Janayugom Webdesk
കൊല്ലം
November 2, 2021 8:04 pm

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് പൊതുവഴിയില്‍ വച്ച് അപമര്യാദയായി പെരുമാറിയ ആള്‍ പൊലീസ് പിടിയിലായി. ശാസ്താംകോട്ട വേങ്ങയില്‍ നിന്നും ആലപ്പുഴ ചുനക്കര വില്ലേജില്‍ കോമല്ലൂര്‍ കുഴിവിള പടീറ്റതില്‍ വീട്ടില്‍ മനു (29) ആണ് പൊലീസ് പിടിയിലായത്. സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാല്കാരി സൈക്കിളില്‍ ഓച്ചിറ കൈരളി ജംഗ്ഷനില്‍ നിന്നും സൈക്കിള്‍ ചവിട്ടി സ്ക്കൂളിലേക്ക് പോകുകയായിരുന്നു.


റോഡിലൂടെ മോട്ടോര്‍ സൈക്കിളില്‍ പിന്നില്‍ വന്ന യുവാവ് സൈക്കിളിനോട് ചേര്‍ത്ത് ബൈക്ക് നിര്‍ത്തി പെണ്‍കുട്ടിയെ കടന്ന് പിടിച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവ് ചൂനക്കര നിന്നും പൊലീസ് പിടിയിലായി. മോട്ടോര്‍ വൈഹിക്കിള്‍ ഉദ്ദ്യോഗസ്ഥരായ എഎംവിഎ ആദര്‍ശ്, എഎംവിഎ സുജീര്‍ എന്നിവരുടെ സഹായത്തോടെ ഓച്ചിറ ഇന്‍സ്പെക്ടര്‍ വിനോദ്.പി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിയാസ് എല്‍, എഎസ്സ്ഐ ശ്രീകുമാര്‍ സിപിഓ രഞ്ജിത്, കനീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ENGLISH SUMMARY:Man arrest­ed for try­ing to seduce girl on pub­lic road
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.