21 May 2024, Tuesday

Related news

May 18, 2024
May 17, 2024
May 15, 2024
May 15, 2024
May 12, 2024
May 10, 2024
May 5, 2024
May 4, 2024
April 29, 2024
April 29, 2024

സുഹൃത്തിനെ ഇറക്കാൻ സ്റ്റേഷനിലെത്തി, ഒടുവില്‍ പോക്സോ കേസില്‍ അറസ്റ്റിലായി യുവാവ്

Janayugom Webdesk
തൃശൂര്‍
August 17, 2022 11:55 am

പുന്നയൂര്‍ക്കുളത്ത് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനെത്തിയ യുവാവ് പോക്സോ കേസില്‍ അറസ്റ്റിലായി. പെരിയമ്പലം ചേലാട്ട് മണികണ്ഠൻ എന്ന 19 കാരനെയാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമൊത്തുള്ള അശ്ലീല വീഡിയോയും ചിത്രങ്ങളും മൊബൈലില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സുഹൃത്തിന്റെ അറസ്റ്റ് വിവരം അറിയാൻ ബൈക്കിലാണ് യുവാവ് എത്തിയത്. എന്നാല്‍ ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്യാനായി സ്റ്റേഷനകത്തേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുമായുള്ള അശ്ലീല വീഡിയോയും ചിത്രങ്ങളും കണ്ടെത്തിയത്. ഇതോടെ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: man arrest­ed in poc­so case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.