27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 18, 2024
July 7, 2024
July 5, 2024
June 29, 2024
June 26, 2024
June 25, 2024
June 22, 2024
June 22, 2024
June 14, 2024
June 13, 2024

പി എഫ് ആനുകൂല്യം ലഭിച്ചില്ല; കൊച്ചി ഓഫീസില്‍ ആത്മ ഹ ത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

Janayugom Webdesk
കൊച്ചി
February 7, 2024 3:19 pm

പി എഫ് ആനുകൂല്യം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹ ത്യ ശ്രമിച്ചയാള്‍ മരിച്ചു. തൃശ്ശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കലൂര്‍ പി എഫ് ഓഫീസിലെത്തി വിഷം കഴിച്ച ശിവരാമന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പി എഫ് ഉദ്യോഗസ്ഥരാണ് അച്ഛന്റെ മരണത്തിന് കാരണക്കാരെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മകന്‍ രതീഷ് പറഞ്ഞു.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് 68കാരനായ ശിവരാമന്‍ കലൂരിലെ പി എഫ് ഓഫീസിലെത്തി വിഷം കഴിച്ചത്. ഉടന്‍ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ തുടരവെ ബുധനാഴ്ച്ച പുലര്‍ച്ചെ 5 മണിയോടെ ശിവരാമന്‍ മരിച്ചു. 25 വര്‍ഷക്കാലം അപ്പോളോ ടയേഴ്‌സിലെ കരാര്‍ ജീവനക്കാരനായിരുന്ന ശിവരാമന്‍ വിരമിക്കുന്നതിന്റെ 8 വര്‍ഷം മുന്‍പ് മുതല്‍ പി എഫ് ആനുകൂല്യത്തിന് അര്‍ഹനായിരുന്നു. വിരമിച്ച ശേഷം ഇദ്ദേഹത്തിന് അസുഖം ബാധിച്ച് ചികിത്സയിലുമായിരുന്നു. ഈ സമയം മുതല്‍ തനി്ക്ക് അര്‍ഹതപ്പെട്ട പി എഫ് ആനുകൂല്യത്തിനായി നിരന്തരം കലൂരിലെ പി എഫ് ഓഫീസ് കയറിയിറങ്ങുകയായിരുന്നു ശിവരാമന്‍.

ആധാര്‍ കാര്‍ഡിലെ ജനന വര്‍ഷവും പി എഫ് രേഖകളിലെ ജനന വര്‍ഷവും തമ്മിലുള്ള അന്തരത്തെത്തുടര്‍ന്ന് ആനുകൂല്യം നല്‍കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നുവെന്ന് ശിവരാമന്റെ മകന്‍ രതീഷ് പറഞ്ഞു. ഇതില്‍ കടുത്ത മനോവിഷമത്തിലായിരുന്നു അച്ഛനെന്നും രതീഷ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: man com­mits suicide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.