24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024

അമ്മയോട് അസഭ്യം പറഞ്ഞ മകനെ പിറന്നാള്‍ ദിനത്തില്‍ കൊലപ്പെടുത്തി ഭാര്യ, അറിയുന്നത് ഒരു വര്‍ഷത്തിനുശേഷം

Janayugom Webdesk
നെടുങ്കണ്ടം
February 20, 2022 9:35 am

വണ്ടന്‍മേട് സ്വദേശി രഞ്ജിത്തിന്റെ മരണകാരണം കൊലപാതകം. വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്തി(38) കൊലപ്പെടുത്തിയത് ഭാര്യ അന്നൈ ലക്ഷമി (28)യെന്ന് തെളിഞ്ഞു. ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണമാണ് കൊലപാതകം തെളിഞ്ഞത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : ഈ മാസം ആറിനാണ് വണ്ടന്‍മേട് പുതുവലില്‍ രഞ്ജിത്ത് (38) വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച വണ്ടന്‍മേട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിഎസ് നവാസ് എസ്‌ഐമാരായ എബി, സജിമോന്‍ ജോസഫ് എഎസ്‌ഐ മഹേഷ് സിപിഒമാരായ ജോണ്‍, വി.കെ അനീഷ് വനിത സിപിഒ രേവതിഎന്നിവരടങ്ങിയ സംഘം അന്വേഷണം ആരംഭിച്ചു. സ്വന്തം മാതാവിനേയും ഭാര്യ അന്നൈ ലക്ഷമിയേയും മദ്യപിച്ചെത്തുന്ന രഞ്ജിത് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. കൃത്യം നടന്ന ദിവസം പ്രതിയായ അന്നൈ ലക്ഷമിയുടെ ജന്മദിനമായിരുന്നു. അമിതമായി മദ്യപിച്ച് എത്തിയ രഞ്ജിത് ഭാര്യയോട് വഴക്ക് ഉണ്ടാക്കി. ഇതിന് തടസ്സം പിടിച്ച അമ്മയെ കൈയ്യില്‍ പിടിച്ച് വലിച്ച് ‘ഇവള്‍ ഇല്ലെങ്കില്‍ നീ എന്റെ കൂടെ വന്ന് കിടക്കെടി’ എന്ന് പറയുകയും ഉണ്ടായി. ഇതില്‍ കലിപൂണ്ട അന്നെ ലക്ഷ്മി ശക്തിയായി പിടിച്ച് പുറകോട്ട് തള്ളികയും പിന്നിലെ കല്‍ഭിത്തിയില്‍ രഞ്ജിത് തലയിടിച്ച് വിഴുകയും ചെയ്തു.

പിന്നീട് എഴുന്നേറ്റിരുന്ന രഞ്ജിത്തിന്റെ തലയില്‍ നിരവധിതവണ കാപ്പിവടികൊണ്ട് അടിക്കുകയും നിലത്ത് കമിഴ്ന്ന് വീണ രഞ്ജിത്തിന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ വര്‍ഷം മരിച്ച രഞ്ജത് അയല്‍വാസിയെ കയറി പിടിച്ചതിന്റെ പേരില്‍ പൊലീസ് കേസെടുക്കുകയും റിമാന്റില്‍ പോവുകയും ചെയ്തിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.

 

Eng­lish Sum­ma­ry: Man killed by wife on her birthday

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.