March 31, 2023 Friday

Related news

March 28, 2023
March 17, 2023
March 16, 2023
February 22, 2023
February 21, 2023
February 16, 2023
February 13, 2023
February 8, 2023
February 8, 2023
February 7, 2023

നാല് വയസുകാരിയോട് ലൈംഗികാതിക്രമം; 21 കാരന് 5 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും

Janayugom Webdesk
തൊടുപുഴ
December 28, 2022 10:09 pm

നാല് വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ 21 കാരന് 5 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും. ഇടുക്കി മണിയറന്‍കുടി സ്വദേശിയായ യുവാവിനെ ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി ജി വര്‍ഗീസാണ് ശിക്ഷിച്ചത്. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും ഇരയായ പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി 25000 രൂപ നല്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദ്ദേശിച്ചും കോടതി ഉത്തരവായി. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം നല്‍കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.